‘ആദി’ കാണാന്‍ ലാലേട്ടന്‍ മുംബൈയില്‍..!!

‘ആദി’ കാണാന്‍ ലാലേട്ടന്‍ മുംബൈയില്‍..!!

February 5, 2018 0 By admin

ആരാധകര്‍ ആദിയുടെ വിജയം ആഘോഷമാക്കുമ്പോള്‍ മോഹന്‍ലാല്‍ മുംബൈയിലാണ് ചിത്രം കണ്ടത്. മുംബൈ ഭാണ്ടുപ് മാഗ്നറ്റ് മാളിലാണ് ലാലേട്ടന്‍ സിനിമ കണ്ടത്. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ‘നീരാളി’ ചിത്രത്തിന്റെ സെറ്റിൽ നിന്നാണ് മലയാളികളുടെ ലാലേട്ടൻ ആദി കാണാൻ എത്തിയത്. കേരളത്തിലും പുറത്തും ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. പല തിയറ്ററുകളിലും ചിത്രത്തിന് എക്സ്ട്രാ ഷോസ് ഇപ്പോഴേ ആഡ് ചെയ്തു കഴിഞ്ഞു. പക്ഷെ വിജയമാഘോഷിക്കാന്‍ നായകന്‍ പ്രണവ് മോഹന്‍ലാല്‍ നാട്ടില്‍ ഇല്ല.

സുചിത്ര ചേച്ചിയും, ആന്റണി പെരുമ്പാവൂരിന്റെ കുടുംബവും റിലീസ് ദിനം രാവിലെ എറണാകുളം പദ്മ തിയറ്ററില്‍ ചിത്രം കണ്ടു.