വ്യാജ വാർത്തകൾ പരത്തുന്ന മാധ്യമ ഹിജഡകളെ, മോഹൻലാൽ ക്ഷുഭിതനായതല്ല; ഈ വിഡിയോ പറയും സത്യം…!!

വ്യാജ വാർത്തകൾ പരത്തുന്ന മാധ്യമ ഹിജഡകളെ, മോഹൻലാൽ ക്ഷുഭിതനായതല്ല; ഈ വിഡിയോ പറയും സത്യം…!!

July 10, 2019 0 By admin

അമ്മ ജനറല്‍ ബോഡി മീറ്റിങിനിടെ മാധ്യമപ്രവർത്തകനോട് മോഹൻലാൽ ദേഷ്യപ്പെട്ടു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ക്യാമറാമാനുനേരെ കൈ ചൂണ്ടി സംസാരിക്കുന്ന മോഹൻലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.‘മാധ്യമപ്രവർത്തകനെ ചീത്ത വിളിച്ച് മോഹൻലാല്‍’ എന്ന തലക്കെട്ടോടു കൂടിയാണ് പല യുട്യൂബ് ചാനലുകളിലും ഈ വിഡിയോ അപ്‍‌ലോഡ് ചെയ്തത്. പ്രമുഖസിനിമാ മാസികയുടെ ഫോട്ടോഗ്രാഫറായ മോഹനോട് തമാശരൂപേണ സംസാരിച്ച മോഹൻലാലിന്റെ വാക്കുകളാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. അമ്മ സംഘടനയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക കേക്ക് സംഘാടകർ തയാറാക്കിയിരുന്നു. ഈ കേക്കിൽ ചാരി നിൽക്കരുത് എന്ന് തമാശയോടെ മോഹനോട് മോഹൻലാൽ പറയുകയായിരുന്നു. മോഹൻലാൽ പറയുന്നതുകേട്ട് ക്യാമറമാനും ചുറ്റുമുള്ളവരും ചിരിക്കുന്നുണ്ടായിരുന്നു.