മരക്കാര്‍, അറബികടലിന്‍റെ സിംഹം’ ടൈറ്റില്‍ ലോഞ്ച് ഫുള്‍ വീഡിയോ കാണാം..!!

മരക്കാര്‍, അറബികടലിന്‍റെ സിംഹം’ ടൈറ്റില്‍ ലോഞ്ച് ഫുള്‍ വീഡിയോ കാണാം..!!

April 28, 2018 0 By admin

100 കോടിയില്‍ മരക്കാർ അറബികടലിന്റെ സിംഹം ചിത്രം എത്തുന്നു. ചരിത്രപുരുഷന്‍ കുഞ്ഞാലിമരക്കാരായി ആരാണ് എത്തുക..? മമ്മൂട്ടിയോ മോഹന്‍ലാലോ? ഇനി ഇതോര്‍ത്ത് തലപുകയ്‌ക്കേണ്ട. കുഞ്ഞാലിമരക്കാരായി മോഹന്‍ലാല്‍ എത്തുമെന്ന് ഉറപ്പിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും പുറത്തുവിട്ടു. മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന പേരിലാണ് ചിത്രം എത്തുന്നത്. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍സ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് നൂറ് കോടി ബജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്. നവംബര്‍ ഒന്നിന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും..!!