മംഗലാപുരത്ത് ക്ഷേത്രദര്‍ശനത്തിനായി ലാലേട്ടന്‍..!!

മംഗലാപുരത്ത് ക്ഷേത്രദര്‍ശനത്തിനായി ലാലേട്ടന്‍..!!

February 15, 2018 0 By admin

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങിനായാണ് കഴിഞ്ഞ ദിവസം ലാലേട്ടന്‍ മംഗലാപുരത്തു എത്തിയത്. ഇന്ന് രാവിലെ മംഗലാപുരത്തെ കുക്കെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് ദര്‍ശനത്തിനായി ലാലേട്ടന്‍ എത്തിയത്.

ദക്ഷിണ കര്‍ണാടകയിലെ സുള്ള്യ താലൂക്കിലാണ് കുക്കി ശ്രീ സുബ്രഹ്മണ്യക്ഷേത്രം. കോഴിക്കോട് നഗരത്തില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയാണ്, മംഗലാപുരത്തുനിന്ന് 103 കിലോമീറ്റര്‍ അകലെ, ബാംഗ്‌ളൂര്‍-മംഗലാപുരം റൂട്ടില്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ.

അധികം തിരക്കില്ലാത്ത സമയത്താണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. അതുകൊണ്ട് തന്നെ കൂടെ മറ്റുള്ളവരും കുറവായിരുന്നു.