ലാലേട്ടൻറെ ശബ്ദത്തോടുകൂടി മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘നരസിംഹ റെഡ്ഡി’ മലയാളം ടീസർ..!!

ലാലേട്ടൻറെ ശബ്ദത്തോടുകൂടി മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘നരസിംഹ റെഡ്ഡി’ മലയാളം ടീസർ..!!

August 20, 2019 0 By admin

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ചരിത്ര സിനിമയാണ് സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിൻറെ പുതിയ ടീസർ ഇപ്പോൾ റിലീസായിരിക്കുകയാണ്. തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, മലയാളം, എന്നീ ഭാഷകളിൽ ഇറങ്ങിയ ടീസറിന്റെ മലയാളം പതിപ്പിൽ വോയിസ് ഓവർ ആമുഖം നൽകിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ലാലേട്ടനാണ്. തമിഴിൽ രജനികാന്ത് ആണ് ശബ്ദം നൽകിയിരിക്കുന്നത്.