ആവേശമായി ലാലേട്ടൻ വീണ്ടും കൊച്ചിയിൽ: ആർത്തിരമ്പി ആരാധകർ..!!

ആവേശമായി ലാലേട്ടൻ വീണ്ടും കൊച്ചിയിൽ: ആർത്തിരമ്പി ആരാധകർ..!!

July 29, 2019 0 By admin

കൊച്ചിക്ക് വസ്ത്ര ശേഖരങ്ങളുടെ ഉത്സവം കൊടിയേറി. മലയാളത്തിന്റെ പ്രിയ നടൻ പദ്മശ്രീ ഭരത് മോഹൻലാൽ സ്വയംവര സിൽക്സിന്റെ 4ആമത്തെ ഷോറൂമിന് ഇടപ്പള്ളിയിൽ തിരി കൊളുത്തി. ആഘോഷ രാവിൽ വൻ ജന തിരക്കിനിടയിലേക്ക് മോഹൻലാൽ എത്തിയപ്പോൾ ജനം ആർത്തിരമ്പി. മോഹന്‍ലാല്‍ എത്തുമെന്നറിഞ്ഞപ്പോള്‍ത്തന്നെ ആരാധകര്‍ അദ്ദേഹത്തെ കാണാനായി കാത്തിരിക്കുകയായിരുന്നു. വന്‍ജനാവലിയായിരുന്നു അദ്ദേഹത്തെ വരവേറ്റത്. ലാലേട്ടന്‍ എന്ന ആര്‍പ്പുവിളിയായിരുന്നു എല്ലായിടത്തും മുഴങ്ങിയത്.

അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ മാസ്സ് ഡയലോഗും ഇതിനിടയില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് അദ്ദേഹം സെല്‍ഫിയെടുത്തത്. അവതാരകയ്ക്കും ആരാധകര്‍ക്കുമൊപ്പമുള്ള സെല്‍ഫിയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.