ആഘോഷമാക്കി സ്ഫടികം റീ-റിലീസ്..!!

ആഘോഷമാക്കി സ്ഫടികം റീ-റിലീസ്..!!

February 17, 2018 0 By admin

സ്ഫടികം..!! 1995 മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തിയ ഈ മോഹന്‍ലാല്‍ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായി മാറി. മോഹന്‍ലാലിന്‍റെ ‘ആടുതോമ’യും മുണ്ടുപറിച്ചടിയും പ്രേക്ഷകരില്‍ ഇന്നും ആവേശം നിറയ്ക്കുന്നു. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിലെ ആടുതോമയും ചാക്കോ മാഷും തുളസിയും കുറ്റിക്കാടനുമൊക്കെ ഇന്നും കോടിക്കണക്കിന് മനസുകളില്‍ ജീവിക്കുന്നുണ്ട്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ പ്രമാണിച് കഴിഞ്ഞ വര്ഷം കേരളത്തിലെ കുറെ തിയറ്ററുകളില്‍ ഈ ചിത്രം റീ റിലീസ്
ചെയ്തിരുന്നു.

ഇന്ന് ആറ്റിങ്ങല്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഫിലിം ഫെസ്റിവലിന്റെ ഭാഗമായി ആടുതോമ വീണ്ടും സ്ക്രീനില്‍ തെളിഞ്ഞു. ഇരുപത്തി മൂന്ന് വർഷത്തിനുശേഷവും സ്ഫടികം ഹൗസ്ഫുൾ. ആടുതോമയെ നെഞ്ചിലേറ്റുന്ന ആരാധകര്‍ ആറ്റിങ്ങല്‍ കാവേരി തിയറ്ററില്‍ ആര്‍ത്തിരമ്പി.

കാ​ഴ്ചാ​സ്വാ​ദ​ന​ത്തി​ൽ മ​ല​യാ​ളി പൗ​രു​ഷ​ത്വ​ത്തി​ന്‍റെ മൂ​ർ​ത്തീ​ഭാ​വ​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ടു​തോ​മ. ക​റു​ത്ത മു​ട്ട​നാ​ടി​ന്‍റെ ച​ങ്കി​ലെ ചോ​ര കു​ടി​ക്കു​ന്ന, ചെ​കു​ത്താ​ൻ എ​ന്ന പേ​രു​ള്ള ലോ​റി ഓ​ടി​ക്കു​ന്ന, ത​ന്‍റെ ഉ​ടു​മു​ണ്ട് പ​റി​ച്ച് പോ​ലീ​സു​കാ​ര​നെ പോ​ലും ത​ല്ലി കി​ണ​റ്റി​ലി​ടു​ന്ന, റെ​യ്ബാ​ൻ ഗ്ലാ​സ് വ​യ്ക്കു​ന്ന… വി​ശേ​ഷ​ണ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ് ആ​ടു​തോ​മ​യ്ക്ക്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ന​ട​ന വൈ​ഭ​വ​ത്തി​ൽ പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത വി​ധം വെ​ള്ളി​ത്തി​ര​യി​ൽ മാ​യാ​ജാ​ലം സൃ​ഷ്ടി​ച്ച ക​ഥാ​പാ​ത്രം ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​വും പു​തി​യ ത​ല​മു​റ​യ്ക്കു​പോ​ലും ആ​വേ​ശ​വും ആ​രാ​ധ​ന​യു​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.