കിരീടത്തിലെ ‘കത്തി താഴെയിടടാ’ സീനിലെ റിസ്ക്..!! സിബി മലയിൽ പറയുന്നു..!!

കിരീടത്തിലെ ‘കത്തി താഴെയിടടാ’ സീനിലെ റിസ്ക്..!! സിബി മലയിൽ പറയുന്നു..!!

July 7, 2019 0 By admin

സിബിയും ലോഹിതദാസ് കൂടെ ഒരുപാട് നാളായി കിരീടം എന്ന സിനിമയുടെ കാര്യത്തിനായി മോഹൻലാലിനെ സമീപിച്ചിരുന്നു പക്ഷെ മോഹൻലാലിന്റെ ഡേറ്റ് ലഭിച്ചില്ല, അങ്ങനെ ദിനേശ് പണിക്കർ ലോഹിയും, സിബിയും, കൃഷ്ണകുമാറൂം കൂടെ ചേർന്ന് മോഹൻലാലിന്റെ വീട്ടിൽ ചെന്ന് കഥ പറയുന്നു. വളരെ ഉഴപ്പൻ മട്ടിലായിരുന്നു മോഹൻ ലാൽ ആദ്യം കഥ കേട്ടത്. “അടി ഉണ്ടോ ” എന്ന് മോഹൻലാൽ ആദ്യം ചോദിക്കുന്നുണ്ട്. കഥ പറച്ചിൽ പുരോഗമിക്കും തോറും മോഹൻലാലിന്റെ താൽപ്പര്യം കൂടി കൂടി വന്നു . ഇതെല്ലാം കഴിഞ്ഞു മോഹൻലാൽ തന്നെ ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുന്നു “അടിയുണ്ട് പക്ഷെ അത് ഉള്ളിൽ ആണെന് മാത്രം” സേതുമാധവൻ അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളാണ് മോഹൻലാൽ ഉദേശിക്കുന്നത്. ചിത്രത്തിൻറെ ക്ലൈമാക്സ് സീനിലെ റിസ്‌ക്കിനെ കുറിച്ച് സിബി മലയിൽ പറയുന്നു.