ഇഷ്ട്ടം കൂടുതൽ ലാലേട്ടനോട്..!! ഷെയിൻ നിഗം അഭിമുഖത്തിൽ പറഞ്ഞത്..!!

ഇഷ്ട്ടം കൂടുതൽ ലാലേട്ടനോട്..!! ഷെയിൻ നിഗം അഭിമുഖത്തിൽ പറഞ്ഞത്..!!

September 13, 2019 0 By admin

മലയാള സിനിമയിൽ ഉദിച്ചുയർന്നു വരുന്ന പുതിയ താരവും യുവ നടനുമാണ് ഷെയിൻ നിഗം. അന്തരിച്ചു പോയ പ്രശസ്ത നടനായ അബിയുടെ മകൻ ആയ ഷെയിൻ നിഗം ഇപ്പോൾ തന്നെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ട ഈ നടൻ പറവ, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ആണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. ഷെയിൻ നായകനായ വലിയ പെരുന്നാൾ എന്ന ചിത്രവും അടുത്ത മാസം തീയേറ്ററുകളിൽ എത്തുകയാണ്. ഒട്ടേറെ പ്രൊജെക്ടുകൾ ആണ് ഇപ്പോൾ ഷെയിൻ നിഗമിനെ കാത്തിരിക്കുന്നത്. ഇപ്പോൾ മലയാള സിനിമയിലെ തന്റെ ഇഷ്ട്ട താരം ആരാണെന്നു വെളിപ്പെടുത്തിരിക്കുകയാണ് ഷെയിൻ നിഗം. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ആണ് ഷെയിൻ നിഗം ആ കാര്യം തുറന്നു പറഞ്ഞത്.

മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരിൽ ഷെയിൻ നിഗമിന് ഏറ്റവും കൂടുതൽ ഇഷ്ടം ആരോടാണ് എന്നാണ് അവതാരിക ചോദിച്ചത്. ഇവർ മൂന്നു പേരിൽ ആരോടും തനിക്കു ഇഷ്ട്ട കൂടുതൽ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആവും എന്നും ഇവരെ മൂന്നു പേരെയും ഇഷ്ടം ആണെങ്കിലും തനിക്കു മോഹൻലാലിനോടാണ് ഇഷ്ട്ട കൂടുതൽ തോന്നുന്നത് എന്നും ഷെയിൻ തുറന്നു പറയുന്നു. നടിമാരിൽ അങ്ങനെ പ്രത്യേകിച്ച് ആരോടും കൂടുതൽ ഇഷ്ടം തോന്നിയിട്ടില്ല എന്ന് പറഞ്ഞ ഷെയിൻ താൻ രാജീവ് രവി എന്ന സംവിധായകന്റെ വലിയ ഫാൻ ആണെന്നും പറയുന്നു. കിസ്മത് എന്ന ചിത്രത്തിലൂടെ ആണ് ഷെയിൻ നിഗം നായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.