മോഹൻലാൽ എന്ന കലാകാരന്റെ മനസിലെ നന്മ ഏറെ പ്രശംസനീയമാണ്. ഷാജി എൻ കരുൺ

മോഹൻലാൽ എന്ന കലാകാരന്റെ മനസിലെ നന്മ ഏറെ പ്രശംസനീയമാണ്. ഷാജി എൻ കരുൺ

February 12, 2018 0 By admin

മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് വാനപ്രസ്ഥം. ഒരു ഇൻഡോ ജർമൻ ഫ്രഞ്ച് പ്രൊഡക്ഷന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട വാനപ്രസ്ഥം മോഹൻലാലിന് മികച്ച നടനുള്ള ദേശിയ അവാർഡ് നേടി കൊടുത്ത ചിത്രമാണ്. കഥകളി എന്ന കേരളീയ കലാരൂപത്തിൽ ഊന്നിയ കഥ പറഞ്ഞ ചിത്രത്തിലെ മോഹൻലാലിൻറെ കുഞ്ഞിക്കുട്ടൻ അദ്ദേഹത്തിന് ഏറെ കൈയടി നേടിക്കൊടുത്ത വേഷമാണ്. ചിത്രത്തെ പറ്റിയും മോഹൻലാലിനെ പറ്റിയും സംവിധായകൻ ഷാജി എൻ കരുൺ അമൃത ടി വി യുടെ ലാൽ സലാം പ്രോഗ്രാമിൽ മനസ് തുറന്നതിങ്ങനെ,

” കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയും കേരളം കണ്ടുപിടിച്ച മറ്റൊരു അത്ഭുതമായ മോഹൻലാലും ചേർന്നുള്ള ഒരു സിനിമ പ്രേക്ഷകർക്ക് കൊടുക്കാൻ കഴിഞ്ഞതിൽ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഏറെ സന്തുഷ്ടനാണ് ഞാൻ. പതിനെട്ടു വര്ഷം കഴിഞ്ഞും ജനങ്ങളുടെ മനസ്സിൽ ഒരു തേയ്മാനവും കൂടാതെ വാനപ്രസ്ഥമുണ്ട്. ആ ചിത്രത്തെ പറ്റി പറയുകയാണെങ്കിൽ കഥകളി എന്ന ഒരു കലാരൂപത്തിനു വേണ്ടി ചുട്ടി കുത്തി നാലു മുതൽ ആറു മണിക്കൂർ കിടന്നു, മോഹൻലാൽ പുറത്തു വരുമ്പോൾ അതിൽ പ്രവർത്തിച്ച ഫ്രഞ്ച് ടെക്നിഷ്യൻസിന്റെ ലേബർ നിയമങ്ങൾ അനുസരിച്ചു ഷൂട്ടിംഗ് നടത്താൻ പറ്റില്ല എന്ന് പറയുമ്പോൾ പോലും ഒരു വിഷമവുമില്ലാതെ നാളെ എടുക്കാം എന്ന് പറഞ്ഞു പോകുന്ന ഒരു കലാകാരന്റെ മനസിന്റെ നന്മ. അദ്ദേഹത്തിലൂടെ നമ്മുടെ രാജ്യത്തിൻറെ വില മറ്റുള്ള നാടുകളിലേക്ക് എത്തുകയാണ്,

വാനപ്രസ്ഥം ഒരുപാട് ലയറുകൾ ഉള്ളൊരു ചിത്രമാണ്. ഓരോ തവണ കാണുമ്പോഴുമായിരിക്കും നമ്മുക്ക് അത് മനസിലാക്കുക. ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരുപാട് കാര്യങ്ങൾ അതിലുണ്ട്. അതല്ലാം മനസിലാക്കി ആ കഥാപാത്രത്തെ ഉൾകൊള്ളാൻ മോഹൻലാലിന് കഴിഞ്ഞതാണ് വാനപ്രസ്ഥത്തിന്റെ ഏറ്റവും വലിയ വിജയം. ഒരു കഥകളി നടന്റെ വേഷമിടുമ്പോൾ അതിന്റെ ഭംഗിയിൽ അവതരിപ്പിക്കാനും, വേഷമഴിച്ചു വയ്ക്കുമ്പോൾ അവന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കാനും കഴിവുള്ള ഒരു നടനെ ആണ് വേണ്ടിയിരുന്നത് അത് മോഹൻലാൽ മാത്രമായിരിന്നു “