‘ഒടിയന്‍’ ലൊക്കേഷനില്‍ നിന്ന് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍…!! വീഡിയോ കാണാം..!!

‘ഒടിയന്‍’ ലൊക്കേഷനില്‍ നിന്ന് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍…!! വീഡിയോ കാണാം..!!

March 20, 2018 0 By admin

കുടുംബ ബന്ധങ്ങളുടെ ആത്മാവിനെ തൊട്ടറിഞ്ഞ , മണ്ണിന്റെ മണമുള്ള ഒരുപാട് കഥകളും, നന്മയും സ്നേഹവും നിറഞ്ഞ അനവധി കഥാപാത്രങ്ങളും , കലർപ്പില്ലാത്ത ചിരിയും എക്കാലവും മലയാളിക്ക് സമ്മാനിച്ച അനുഗ്രഹീതനായ കലാകാരൻ; ശ്രീ സത്യൻ അന്തിക്കാട് ! നല്ല സിനിമയെ സ്നേഹിക്കുന്ന മലയാളികൾ മൂന്നു പതിറ്റാണ്ടിലധികമായി ഹൃദയത്തോട് ചേർത്ത് വെക്കുന്ന ശ്രീ സത്യൻ അന്തിക്കാട് ഒടിയന്റെ വിശേഷങ്ങൾ അറിയാനും ആശംസകൾ നേരാനും ഞങ്ങളെ തേടി എത്തി. നന്ദി ! ഈ സ്നേഹത്തിന് ! വിലമതിക്കാനാവാത്ത ഈ പ്രചോദനത്തിന് !