മോഹൻലാൽ സാറിനൊപ്പം അഭിനയിച്ച നിമിഷങ്ങൾ മറക്കാൻ സാധിക്കില്ല; അദ്ദേഹത്തെ വെച്ചു ഒരു ചിത്രവും പ്ലാൻ ചെയ്യുന്നു എന്ന് സമുദ്രക്കനി..!

മോഹൻലാൽ സാറിനൊപ്പം അഭിനയിച്ച നിമിഷങ്ങൾ മറക്കാൻ സാധിക്കില്ല; അദ്ദേഹത്തെ വെച്ചു ഒരു ചിത്രവും പ്ലാൻ ചെയ്യുന്നു എന്ന് സമുദ്രക്കനി..!

August 17, 2019 0 By admin

തമിഴ് സിനിമയിലെ മികച്ച നടനും സംവിധായകനും രചയിതാവുമൊക്കെയാണ് സമുദ്രക്കനി. മലയാള സിനിമയുടെയും ഭാഗമായിട്ടുള്ള അദ്ദേഹം മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിനൊപ്പം ശിക്കാർ, ഒപ്പം എന്നീ സൂപ്പർ ഹിറ്റ് മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാൽ- സൂര്യ ടീം ആദ്യമായി ഒന്നിച്ചു അഭിനയിച്ച കാപ്പാൻ എന്ന തമിഴ് ചിത്രത്തിലും സമുദ്രക്കനി മോഹൻലാലിനൊപ്പം അഭിനയിച്ചു. കെ വി ആനന്ദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മോഹൻലാൽ സാറിനൊപ്പം അഭിനയിച്ച ഓരോ നിമിഷവും ഒരനുഭവം ആണെന്നും അതൊരിക്കലും മറക്കാൻ സാധിക്കില്ല എന്നുമാണ് സമുദ്രക്കനി പറയുന്നത്. അത്ര വലിയ പോസിറ്റീവ് എനർജി ആണ് അദ്ദേഹം നമ്മുക്ക് തരുന്നത് എന്നും സമുദ്രക്കനി പറയുന്നു.

കാപ്പാൻ ഓഡിയോ ലോഞ്ചിലും സമുദ്രക്കനി ഇത് പറഞ്ഞിരുന്നു. പഞ്ച ഭൂതങ്ങളുടെ ശ്കതിയാണ് മോഹൻലാൽ സർ നമ്മുക്കൊപ്പം ഉള്ളപ്പോൾ ഫീൽ ചെയ്യുന്നത് എന്നും ഏതു വിഷയത്തെ കുറിച്ചും നമ്മുക്ക് അദ്ദേഹത്തോട് സംസാരിക്കാം എന്നും സമുദ്രക്കനി പറഞ്ഞു. അദ്ദേഹത്തെ വെച്ചു ഒരു ചിത്രം ഒരുക്കാൻ തനിക്കു പ്ലാൻ ഉണ്ടെന്നും സമുദ്രക്കനി പറയുന്നു. നമ്മുടെ ഒരു സുഹൃത്തിനെ പോലെ പെരുമാറുന്ന അദ്ദേഹത്തോട് ചില സമയത്തു നമ്മുക്ക് നമ്മുടെ കുട്ടികളോട് തോന്നുന്ന സ്നേഹവും ഉണ്ടാകും എന്നും സമുദ്രക്കനി വിശദീകരിക്കുന്നു. ഭാഷയോ വേഷമോ ഒന്നും പ്രശ്നമല്ലാത്ത, ഏതു തരം കഥാപാത്രവും അഭിനയിച്ചു ഫലിപ്പിക്കുന്ന മോഹൻലാൽ ഒരു ഉലക നടികൻ ആണെന്നും സമുദ്രക്കനി പറഞ്ഞു.