‘ഒടിയ’ന് പശ്ചാത്തലസംഗീതമൊരുക്കാന്‍ തമിഴിലെ ‘ഹിറ്റ്‌ മേക്കര്‍’ മലയാളി…!!

‘ഒടിയ’ന് പശ്ചാത്തലസംഗീതമൊരുക്കാന്‍ തമിഴിലെ ‘ഹിറ്റ്‌ മേക്കര്‍’ മലയാളി…!!

March 30, 2018 0 By admin

മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയ’ന് പശ്ചാത്തല സംഗീതം പകരാന്‍ തമിഴിലെ യുവ സംഗീതകാരന്‍ സാം സി.എസ്. ‘പുരിയാത പുതിര്‍’ എന്ന ആദ്യ ആല്‍ബത്തില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സാം, വിജയ്‌ സേതുപതി നായകനായ ‘വിക്രം വേദ’ എന്ന ചിത്രത്തിനും സംഗീതം പകര്‍ന്നിട്ടുണ്ട്. ഏഴോളം ചിത്രങ്ങള്‍ കരാറായിരിക്കെയാണ് ‘ഒടിയ’ന്‍റെ പശ്ചാത്തല സംഗീതത്തിനായി അണിയറ പ്രവര്‍ത്തകര്‍ സാമിനെ സമീപിക്കുന്നത്. ഇടുക്കിയിലെ മൂന്നാറില്‍ ജനിച്ച സാമിന് ബോളിവുഡ് സിനിമകള്‍ ഉള്‍പ്പടെ നിരസിച്ച ഈ ചെറുപ്പക്കാരന്‍ എന്നാല്‍ ‘ഒടിയ’ന്‍റെ കഥ കേട്ടതും പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കാം എന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ അവ സ്വീകരക്കാതെ ഒടിയന്‍ തിരഞ്ഞെടുക്കാന്‍ കാരണമുണ്ടെന്നും സാം പറയുന്നു.

‘ഒരു പ്രത്യേക സ്ഥലത്ത് ഒതുങ്ങി നില്‍ക്കാതെ സിനിമകള്‍ക്ക് സംഗീതം ഒരുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ മോഹന്‍ലാല്‍ സാറിന്റെ ഒടിയനിലേക്ക് അവസരം വന്നപ്പോള്‍ വേണ്ടെന്ന് വയ്ക്കാന്‍ തോന്നിയില്ല. ഏറെ വ്യത്യസ്തമായ ഒരു പാതയിലൂടെയാണ് ഒടിയന്‍ കഥ പറയുന്നത്. കേരളത്തിലെ പുരാതന സംഗീത ഉപകരണങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഒരുപാട് ഗവേഷണം ആവശ്യമാണ’്- സാം പറഞ്ഞു.

“തിരക്കഥ കേട്ടപ്പോള്‍ വേണ്ട എന്ന് പറയാന്‍ തോന്നിയില്ല. അത്രയ്ക്ക് പ്രത്യേകതകളുള്ളതും, ‘നോണ്‍-ലീനിയറു’മായ ഒരു കഥയാണ് ‘ഒടിയന്‍’. ‘ത്രില്ലര്‍’ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രം. ഒരു (പഴയ) കാലത്തെ, ആ ദേശത്തെ, ‘എത്തിനിക്’ ശബ്ദങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ചിത്രം. കേരളത്തനിമയുള്ള ശബ്ദങ്ങളും സംഗീതോപകരണങ്ങളും പരീക്ഷിക്കാന്‍ കിട്ടുന്ന ഒരു അവസരമാണ് എന്നെ സംബന്ധിച്ച് ‘ഒടിയന്‍’.” – സാം കൂട്ടിച്ചേര്‍ത്തു..