മോഹന്‍ലാലിനു നന്ദി പറഞ്ഞു റോഷന്‍..!! കൂടെ ഒരു ഇടിവെട്ട് ചിത്രവും..!!

മോഹന്‍ലാലിനു നന്ദി പറഞ്ഞു റോഷന്‍..!! കൂടെ ഒരു ഇടിവെട്ട് ചിത്രവും..!!

February 16, 2018 0 By admin

മോഹന്‍ലാല്‍ ഗസ്റ്റ് റോളില്‍ എത്തും എന്ന് അനൌണ്‍സ് ചെയ്തത് മുതല്‍ വേറെ ലെവല്‍ ഹൈപിലേക്കാണ് നിവിന്‍ പൊളി ചിത്രം ‘ കായംകുളം കൊച്ചുണ്ണി’ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെത് വെറുമൊരു ഗസ്റ്റ് റോള്‍ അല്ലന്നും, 2.30 മണിക്കൂര്‍ ചിത്രത്തില്‍ അരമണിക്കൂര്‍ നേരം ആ കഥാപാത്രം ഉണ്ടാവുമെന്നും സംവിധായകന്‍ റോഷന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആക്ഷനും, പാട്ടുമെല്ലാം ചേര്‍ന്നു തകര്‍പ്പനായിരിക്കും ആ അരമണിക്കൂര്‍ എന്നും റോഷന്‍ അന്ന് പറഞ്ഞു. ഇപ്പോളിതാ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ ഇത്തിക്കര പക്കി കീഴടിക്കിയിരിക്കുകയാണ്.

ഇന്നലെ മോഹന്‍ലാലിന്‍റെ ലുക്ക് വന്നതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ഇപ്പോള്‍ അദേഹത്തിന് നന്ദി പറഞ്ഞ് ഒരു കിടിലന്‍ ഫോട്ടോയും ചേര്‍ത്താണ് സംവിധായകന്‍ റോഷന്‍ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ഇപ്പോള്‍ ഈ ചിത്രത്തിന് വേണ്ടി.