‘മരങ്ങൾക്കിടയിലൂടെ തെന്നിപ്പായുന്ന പൂമ്പാറ്റയെപ്പോലെ ദ്രുതഗതിയിൽ ചലിക്കുന്ന കളളനാണ് ഇത്തിക്കപക്കി.’– റോഷൻ ആന്‍ഡ്രൂസ്

‘മരങ്ങൾക്കിടയിലൂടെ തെന്നിപ്പായുന്ന പൂമ്പാറ്റയെപ്പോലെ ദ്രുതഗതിയിൽ ചലിക്കുന്ന കളളനാണ് ഇത്തിക്കപക്കി.’– റോഷൻ ആന്‍ഡ്രൂസ്

April 18, 2018 0 By admin

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ ലുക്ക് വന്നത് മുതല്‍ ആരാധകര്‍ ത്രില്ലിലാണ്. ചെറുപുഞ്ചിരി തൂകി കണ്ണിറുക്കി ഇത്തിരപക്കിയായി മാറിയ മോഹൻലാലിന്റെ അസാമാന്യമായ മെയ് വഴക്കത്തെക്കുറിച്ചാണ് പുതിയ ചർച്ച. പ്രേക്ഷകര്‍ മാത്രമല്ല സിനിമാതാരങ്ങളും ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തി. ഇത്തിക്കരപക്കിയെന്ന മോഹന്‍ലാലിന്റെ പുതിയ കഥാപാത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

മോഹൻലാലിന്റെ മെയ് വഴക്കത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യെന്നും ഇതൊക്കെ ലാലേട്ടന്റെ ചെറിയ നമ്പറുകളാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. കേരളത്തിന്റെ തന്നെ അഭിമാനവും ഇതിഹാസവുമാണ് മോഹൻലാലെന്നും ഉണ്ണി പറഞ്ഞു.

മോഹൻലാല്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ജൂഡ് ആന്തണി, അരുൺ ഗോപി, ജോജു ജോർജ്, നന്ദൻ ഉണ്ണി, അരുൺ വൈഗ, സന്ദീപ് സേനൻ തുടങ്ങി നിരവധി ആളുകൾ കമന്റുമായി എത്തി.

‘ഇത്തിക്കരപക്കിയുടെ മെയ്‌വഴക്കത്തെപ്പറ്റി സൂചന തരുകയാണ് ഈ ചിത്രത്തിലൂടെ. മരങ്ങൾക്കിടയിലൂടെ ഓടിയും ചാടിയും വളർന്ന ആളാണ് ഇത്തിക്കരപക്കി. ഏത് വലിയ മരത്തിലും പക്കി കയറും, അതിന് അനുയോജ്യമായ ശരീരഭാഷയും മെയ്‌വഴക്കവും പക്കിക്കുണ്ട്. പക്കി എന്നാൽ ചിത്രശലഭമെന്നാണ്, മരങ്ങൾക്കിടയിലൂടെ തെന്നിപ്പായുന്ന പൂമ്പാറ്റയെപ്പോലെ ദ്രുതഗതിയിൽ ചലിക്കുന്ന കളളനാണ് ഇത്തിക്കപക്കി.’–റോഷൻ ആന്‍ഡ്രൂസ് പറഞ്ഞു.