ഇത്തിക്കരപക്കിയുടെ വേഷം: വിമര്‍ശകരുടെ വായടപ്പിച്ച് തിരക്കഥാകൃത്ത് റോബിന്‍ തിരുമല..!!

ഇത്തിക്കരപക്കിയുടെ വേഷം: വിമര്‍ശകരുടെ വായടപ്പിച്ച് തിരക്കഥാകൃത്ത് റോബിന്‍ തിരുമല..!!

February 19, 2018 0 By admin

കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ഇത്തിക്കരപക്കിയുടെ വേഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അപ്പോള്‍ മുതല്‍ ചില ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് വന്നിരിക്കുകയായിരുന്നു. പാന്റും, ഷൂസും ആണ് അവരുടെ പ്രശ്നം. എന്നാല്‍ ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഇന്ദ്രപ്രസ്ഥമെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് റോബിന്‍ തിരുമല. തന്റെ ഫെയ്‌സ്ബുക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് നിവിന്‍ പോളിയാണ്. ബോബി – സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്.