ഇനീം ഇനീം കാണാൻ പറ്റട്ടെ..   അത്യാഗ്രഹം ആണോ എന്നറിയില്ല.. എന്നാലും അതങ്ങനെയാണ്..!! വൈറലായി RJ നീനുവിൻ്റെ ഫേസ്ബുക് പോസ്റ്റ്..!!

ഇനീം ഇനീം കാണാൻ പറ്റട്ടെ.. അത്യാഗ്രഹം ആണോ എന്നറിയില്ല.. എന്നാലും അതങ്ങനെയാണ്..!! വൈറലായി RJ നീനുവിൻ്റെ ഫേസ്ബുക് പോസ്റ്റ്..!!

August 18, 2019 0 By admin

ലാലേട്ടന്റെ കടുത്ത ആരാധിക ആണ് നീനു… ലാലേട്ടന്റെ പിറന്നാൾ ദിവസം നീനു പിറന്നാൾ ആശംസിച്ചു ചെയ്ത വീഡിയോ കണ്ടു ലാലേട്ടൻ നേരിട്ട് വിളിച്ചു അഭിനന്ദിച്ചിരുന്നു… ഖത്തറിൽ വരുമ്പോൾ നേരിട്ട് കാണാമെന്നും അന്ന് പറഞ്ഞിരുന്നു… SIIMA അവാർഡ്‌സ് നായി ഖത്തർ ഇൽ എത്തിയപ്പോഴാണ് ആരാധികയുടെ ആഗ്രഹം ലാലേട്ടൻ സാധിച്ചു കൊടുത്തത്…
Rj Neenu വിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ….

ഖത്തറിലേക്ക് വരുമ്പോൾ കാണാം എന്ന് പറഞ്ഞപ്പോൾ…. വെറുതെ ആയിരിക്കും… നമ്മളെയൊക്കെ കാണാൻ ഇത്ര വല്യ ആളുകൾക്കൊക്കെ സമയം കാണില്ലലോ… എന്നാലും ഒരു പരിചയവും ഇല്ലാത്ത എന്നോട് അങ്ങനെ പറഞ്ഞല്ലോ എന്നായിരുന്നു സന്തോഷം… രണ്ടര മാസം കഴിഞ്ഞു SIIMA Awards ൽ പങ്കെടുക്കാൻ ഖത്തർലേക്ക് വരുന്നു എന്നറിഞ്ഞപ്പോഴും കാണാൻ പറ്റും എന്ന് പൂർണമായി വിശ്വസിച്ചിരുന്നില്ല… ഇതിപ്പോ സ്വപ്ന സാക്ഷാത്കാരം എന്നൊക്കെ പറയില്ലേ… ആ ഒരു ആ അവസ്ഥയാ…. കുഞ്ഞിലേ മുതൽ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആ മഹാനടനെ തൊട്ടടുത്തു…. ഒന്ന് കൈനീട്ടിയാൽ തൊടാവുന്ന അകലത്തിൽ… How old are you സിനിമ കണ്ടപ്പോ പ്രധാനമന്ത്രിയെ കണ്ടു മഞ്ജു വാര്യർ ബോധം കെടേണ്ട ആവശ്യമെന്തായിരുന്നു എന്ന് പല ആവർത്തി ആലോചിച്ചിട്ടിണ്ട്…. അത് എന്തുകൊണ്ടാണെന്നു ഇപ്പോൾ ആണ് ശെരിക്കും മനസിലായത്… ബോധം പോകുന്നതിനു തൊട്ടു മുന്നേ ഉള്ള അവസ്ഥയായിരുന്നു… എന്തായാലും കണ്ടല്ലോ … കൈ കൊടുത്തല്ലോ… സംസാരിച്ചാല്ലോ … അതും തൊട്ടടുത്തു നിന്ന്… ഇതിൽ കൂടുതൽ ഒരു ആരാധികയ്ക് എന്താ വേണ്ടത്…. സ്നേഹമാണ്… ആരാധനയാണ്… ഹൃദയം നിറയെ… ഇനീം ഇനീം കാണാൻ പറ്റട്ടെ എനിക്ക്… അത്യാഗ്രഹം ആണോ എന്നറിയില്ല… എന്നാലും അതങ്ങനെയാണ്…

ഇഷ്ടാണ് ലാലേട്ടാ…..
ഒരുപാട് ഒരുപാട് ഒരുപാട് …….

നന്ദിയുണ്ട്ട്ടോ… ലാലേട്ടനിലേക് എത്തിച്ച എല്ലാവർക്കും …