രണ്ടാമൂഴത്തെ കുറിച്ച് ആവേശകരമായ വാർത്തകൾ പുറത്തു വരുന്നു; ഒടിയൻ കഴിഞ്ഞതിനു ശേഷം ഞെട്ടിക്കാൻ രണ്ടാമൂഴം..!

രണ്ടാമൂഴത്തെ കുറിച്ച് ആവേശകരമായ വാർത്തകൾ പുറത്തു വരുന്നു; ഒടിയൻ കഴിഞ്ഞതിനു ശേഷം ഞെട്ടിക്കാൻ രണ്ടാമൂഴം..!

March 13, 2018 0 By admin

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വി എ ശ്രീകുമാർ മേനോൻ ഒരുക്കാൻ പോകുന്ന രണ്ടാമൂഴം. എം ടി വാസുദേവൻ നായർ തന്റെ ഏറ്റവും മികച്ച രചനകളിൽ ഒന്നായ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആയിരം കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്നത് പ്രവാസി വ്യവസായിയായ ഡോക്ടർ ബി ആർ ഷെട്ടി ആണ്. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും എന്ന് കരുതപ്പെടുന്ന ഈ ചിത്രത്തെ കുറിച്ച് ആവേശകരമായ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിന്റെ താര നിർണ്ണയം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മഹേഷ് ബാബു, അജയ് ദേവ്‌ഗൺ, നാഗാർജുന എന്നിവർ ഈ ചിത്രത്തിന്റെ ഭാഗം ആകും എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ആരൊക്കെ ഉണ്ടാകും ഈ ചിത്രത്തിലെ താരങ്ങൾ ആയി എന്ന് ഇപ്പൊ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. രണ്ടാമൂഴത്തിന്റെ വി എഫ് എക്സ് ജോലികൾ ചെയ്യാനായി പ്രമുഖ ഹോളിവുഡ് സാങ്കേതിക വിദഗ്ദ്ധരെ സമീപിച്ചിട്ടുണ്ട് എന്നാണ് സൂചന. വി എഫ് എക്സ് മാത്രമല്ല, ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതും ഹോളിവുഡിൽ നിന്നുള്ളവർ ആയിരിക്കും. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഏറെയും ഹോളിവുഡിൽ നിന്നുള്ളവരായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒടിയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതിനു ശേഷം രണ്ടാമൂഴത്തിന്റെ കാര്യങ്ങൾ നിർണ്ണയിക്കാൻ ഒരു മീറ്റിങ് ഒരുങ്ങും എന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

മെയ് ആദ്യ വാരം ആണ് ഒടിയൻ ഷൂട്ട് തീരുന്നതു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ആണ് ഒരുങ്ങുന്നത്. മോഹൻലാൽ നായകനായ ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ ഫൈനൽ ഷെഡ്യൂളിൽ ആണ് ഈ ചിത്രം. രണ്ടാമൂഴത്തിനു വേണ്ടി മോഹൻലാൽ ശരീരഭാരം വർധിപ്പിക്കുകയും അതുപോലെ തന്നെ ഒരു യോദ്ധാവിന്റെ രൂപ ഭാവങ്ങളിൽ എത്തുകയും ചെയ്യും.