ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രം പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു;പുലിമുരുകന്റെ മൂന്നാം വാർഷികത്തിൽ വമ്പൻ പ്രഖ്യാപനവുമായി ടോമിച്ചൻ മുളകുപ്പാടം

ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രം പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു;പുലിമുരുകന്റെ മൂന്നാം വാർഷികത്തിൽ വമ്പൻ പ്രഖ്യാപനവുമായി ടോമിച്ചൻ മുളകുപ്പാടം

October 7, 2019 0 By admin

2016 ഒക്ടോബർ 7 നായിരുന്നു പുലിമുരുകൻ എന്ന വിജയ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയത്. മൂന്നുവർഷം പിന്നിടുന്ന ഈ വരുന്ന ഒക്ടോബർ ഏഴാം തീയതി മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം.പുലിമുരുകൻ ഒരുക്കിയ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടോമിച്ചൻ മുളകുപ്പാടം.ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ഈ ചിത്രം ഒരുങ്ങുന്നു ടോമിച്ചൻ മുളകുപ്പാടം നിർമ്മിക്കുന്നു.ഫേസ്‍ബുക്കിൽ കൂടി ടോമിച്ചൻ മുളകുപ്പാടം തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കാം എന്നും ടോമിച്ചൻ പോസ്റ്റിൽ കുറിക്കുന്നു.

‘മലയാള സിനിമയിൽ ചരിത്രം കുറിച്ച പുലിമുരുകൻ മൂന്ന് വർഷം പിന്നിടുമ്പോൾ അങ്ങനെയൊരു ചിത്രം മലയാളികൾക്ക് സമ്മാനിക്കുവാൻ സാധിച്ചതിൽ ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ വളരെയേറെ അഭിമാനിതനാണ്. മറ്റൊരു സന്തോഷവാർത്ത കൂടി ഈ അവസരത്തിൽ പങ്ക് വെക്കുകയാണ്. നൂറ് കോടി, നൂറ്റമ്പത് കോടി ക്ലബുകളിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് മൂന്ന് വർഷങ്ങൾക്കിപ്പുറം സംവിധായകൻ വൈശാഖിനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണക്കുമൊപ്പം മറ്റൊരു മോഹൻലാൽ ചിത്രം കൂടി മുളകുപ്പാടം ഫിലിംസ് നിർമാണത്തിൽ ഒരുങ്ങുന്നു. കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാം..
#3YearsofPulimurugan’