താൻ ഒരു മോഹൻലാൽ ഫാൻ എന്നത് പരസ്യമായ രഹസ്യം എന്ന് പ്രിഥ്വിരാജ്..!!

താൻ ഒരു മോഹൻലാൽ ഫാൻ എന്നത് പരസ്യമായ രഹസ്യം എന്ന് പ്രിഥ്വിരാജ്..!!

February 5, 2018 0 By admin

ഒരു അഭിനേതാവ് എന്ന നിലയിലും ഒരു താരം എന്ന നിലയിലും പുതിയ ഉയരങ്ങൾ തേടി കുതിക്കുന്ന പ്രിത്വി രാജ് സുകുമാരൻ അടുത്ത വർഷം സംവിധായകനായും അരങ്ങേറുന്ന വിവരം നമ്മുക്കെല്ലാവർക്കും ഇതിനോടകം തന്നെ അറിയാം. കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രമൊരുക്കി കൊണ്ടാണ് പ്രിത്വി രാജിന്റെ സംവിധായകനായുള്ള അരങ്ങേറ്റം സംഭവിക്കുക. മുരളി ഗോപി തിരക്കഥ രചിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. തന്റെ ഈ സംരംഭത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിത്വി രാജ് ഇപ്പോൾ. സംവിധായകൻ ആകണം എന്ന പ്ലാൻ വളരെ പണ്ട് മുതലേ ഉണ്ടായിരുന്നു എങ്കിലും ലൂസിഫർ എന്ന ചോയ്സ് അപ്രതീക്ഷിതമായി ആണ് വന്നത് എന്ന് പ്രിത്വി പറയുന്നു.

താൻ ഒരു മോഹൻലാൽ ആരാധകൻ ആണെന്നത് പരസ്യമായ രഹസ്യമെന്ന് പറയുന്ന പ്രിത്വി രാജ്, താൻ മോഹൻലാൽ എന്ന നടനെ എങ്ങനെ തിരശീലയിൽ കാണാൻ ആഗ്രഹിക്കുന്നോ അങ്ങനെയായിരിക്കും ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാലിനെ അവതരിപ്പിക്കുക എന്നും പറയുന്നു. പ്രേക്ഷകരും തന്റെ ആ ചിന്തക്ക് ഒപ്പം സഞ്ചരിക്കും എന്ന് തന്നെയാണ് പ്രതീക്ഷയും പ്രിത്വി പങ്കു വെക്കുന്നു. ലൂസിഫറിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ് എന്നും, ജൂൺ മാസത്തോടെ ചിത്രീകരണം തുടങ്ങാൻ ആവുമെന്നാണ് പ്രതീക്ഷയെന്നും പ്രിത്വി രാജ് വെളിപ്പെടുത്തുന്നു.