പുലിമുരുകന്റെ നിർമ്മാതാവിനും രാമലീലയുടെ സംവിധായകനുമൊപ്പം പ്രണവ് മോഹൻലാലിൻറെ പുതിയ ചിത്രം..!

പുലിമുരുകന്റെ നിർമ്മാതാവിനും രാമലീലയുടെ സംവിധായകനുമൊപ്പം പ്രണവ് മോഹൻലാലിൻറെ പുതിയ ചിത്രം..!

March 3, 2018 0 By admin

അങ്ങനെ കാത്തിരിപ്പുകൾക്കു വിരാമമിട്ടു കൊണ്ട് പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. മോഹൻലാൽ നായകനായ പുലി മുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ച ടോമിച്ചൻ മുളകുപാടം നിർമ്മിച്ച്, രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ അരുൺ ഗോപി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലാണ് പ്രണവ് ഇനി അടുത്തതായി അഭിനയിക്കുക. രാമലീല നിർമ്മിച്ചതും ടോമിച്ചൻ മുളകുപാടം തന്നെ ആയിരുന്നു. സംവിധായകനായ അരുൺ ഗോപി ആണ് തന്റെ ഫേസ്ബുക് പ്രൊഫൈലിലൂടെ പുതിയ ചിത്രം അനൗൺസ് ചെയ്തത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതൊരു ആക്ഷൻ ചിത്രം ആയിരിക്കും.

മോഹൻലാൽ നായകനായി ഒരു ചിത്രവും അരുൺ ഗോപി അനൗൺസ് ചെയ്തിരുന്നു എങ്കിലും ആദ്യം പ്രണവ് ചിത്രം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ഏവരും ആകാംഷയോടെ കാത്തിരുന്നത് അടുത്ത പ്രണവ് ചിത്രം ഏതെന്നു അറിയാൻ ആയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലൂടെ തന്നെയാണ് പ്രണവ് രണ്ടാം വട്ടവും വരാൻ ഒരുങ്ങുന്നത്.. ആദിയുടെ ഹൈലൈറ്റ് തന്നെ പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരുന്നു.

മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആണ് ടോമിച്ചൻ നിർമ്മിച്ച് വൈശാഖ് ഒരുക്കിയ പുലി മുരുകൻ. 150 കോടി ക്ലബ്ബിൽ ഇടം പിടിച്ച ആ ചിത്രത്തിന് ശേഷം ടോമിച്ചൻ നിർമ്മിച്ച രാമലീലയും അമ്പതു കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. അച്ഛനെ വെച്ച് മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രം നിർമ്മിച്ച ടോമിച്ചൻ ഇപ്പോൾ മകനെ വെച്ച് ചരിത്രം സൃഷ്ടിക്കുന്ന ഒരു ചിത്രം കൂടി ഒരുക്കാൻ പോവുകയാണ്. രാമലീല എന്ന തന്റെ ആദ്യ ചിത്രം തന്നെ വമ്പൻ ബ്ലോക്ക്ബസ്റ്റർ ആക്കിയ അരുൺ ഗോപി എന്ന സംവിധായകൻ നൽകുന്ന പ്രതീക്ഷയും വളരെ വലുതാണ്. ഏതായാലും അരുൺ ഗോപി- പ്രണവ് മോഹൻലാൽ- ടോമിച്ചൻ മുളകുപാടം എന്ന ഈ ബ്ലോക്ക്ബസ്റ്റർ കോമ്പിനേഷൻ ഒന്നിക്കുമ്പോൾ ഇതിഹാസ വിജയത്തിൽ കുറഞ്ഞതൊന്നും മലയാള സിനിമാ പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.