‘എന്നെ വിസ്മയിപ്പിച്ച ഒരേ ഒരു നടനേയുള്ളൂ മലയാളത്തില്‍..!!

‘എന്നെ വിസ്മയിപ്പിച്ച ഒരേ ഒരു നടനേയുള്ളൂ മലയാളത്തില്‍..!!

April 6, 2018 0 By admin

മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടപെട്ട നടിയാണ് പാര്‍വതി ജയറാം. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ പാര്‍വതി നായികയായി എത്തിയിട്ടുണ്ട്. 1986-1993 കാലഘട്ടത്തിലാണ് പാര്‍വതി തിളങ്ങിയത്. വെറും 7 വര്‍ഷംകൊണ്ട് എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍. പൊന്‍മുട്ടയിടുന്ന താറാവും, വടക്കുനോക്കിയന്ത്രവുമൊക്കെ ഇന്നും പ്രേക്ഷകര്‍ കണ്ണിമവെട്ടാതെ കണ്ടിരിക്കുന്ന ചിത്രങ്ങളാണ്‌. ലാലെട്ടനോടോപ്പവും ഒരുപാട് ചിത്രങ്ങളില്‍ പാര്‍വതി നായികയായി എത്തി. കിരീടവും, ഉത്സവപിറ്റേന്നും, അധിപനുമൊക്കെ ഇന്നും മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ്.

ഗ്രിഹലക്ഷ്മിക്ക് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് പാര്‍വതി തന്‍റെ ഇഷ്ട്ട നടനെകുറിച്ചു വെളിപ്പെടുത്തിയത്. ” എന്നെ വിസ്മയിപ്പിച്ച ഒരു നടനേയുള്ളൂ. അത് മോഹന്‍ലാല്‍ ആണ്. നമുക്ക് തോന്നും ഇത്ര കാഷ്വലായിട്ട് ഈസിയായിട്ട് എങ്ങനെയാണ് അഭിനയിക്കുക എന്ന്.” ഇതാണ് പാര്‍വതി ലാലേട്ടനെ കുറിച്ച് പറഞ്ഞത്.

പെരുവണ്ണാപുറത്തെ വിശേഷങ്ങള്‍, ദൌത്യം, ഇവയൊക്കെ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളാണ്.