ഒടിയന്‍റെ മൂന്നാം ഷെഡ്യൂൾ മാർച്ച് 5ന് തുടങ്ങും..!!

ഒടിയന്‍റെ മൂന്നാം ഷെഡ്യൂൾ മാർച്ച് 5ന് തുടങ്ങും..!!

February 19, 2018 0 By admin

മോഹൻലാൽ ചിത്രം ഒടിയന്‍റെ മൂന്നാം ഷെഡ്യൂൾ മാർച്ച് 5ന് തുടങ്ങും. മോഹന്‍ലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ്, എന്നിവരുടെ ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക. മാണിക്ക്യന്‍റെ തിളക്കുന്ന യൗവ്വനകാലം അവതരിപ്പിക്കാൻ ലാലേട്ടൻ വീണ്ടും തേങ്കുറിശ്ശിയിൽ എത്തുന്നു. ഇനി 60 നാൾ നീണ്ടു നിൽക്കുന്ന ത്രില്ലിങ് ചിത്രീകരണം. പ്രഭയായി മഞ്ജു വാരിയരും, രാവുണ്ണിയായി പ്രകാശ് രാജുമെത്തുന്നു. ഒപ്പം സിദ്ധിഖ്, ഇന്നസെന്റ്, സന, നരേൻ, കൈലാഷ് എന്നിവരും. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ കാര്യം വെളിപ്പെടുത്തിയത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓണം റിലീസായി തിയറ്ററുകളില്‍ എത്തും എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്.

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയുടെ നീരാളി പൂര്‍ത്തിയാക്കിയതിനു ശേഷം, റോഷന്‍ സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണിയില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.