ഒടിയന്‍റെ രണ്ടു ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് കീഴടക്കുന്നു…!!

ഒടിയന്‍റെ രണ്ടു ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് കീഴടക്കുന്നു…!!

March 9, 2018 0 By admin

ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണന്റെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ‘ഒടിയന്റെ’ ഷൂട്ടിങ് മേയ് ആദ്യവാരം പൂർത്തിയാകും. ഒരു മണിക്കൂറിലേറെ വരുന്നതാണ് ഒടിയനിലെ കംപ്യൂട്ടർ ഗ്രാഫിക്സ് രംഗങ്ങൾ. മലയാളത്തിന്റെ ഏറ്റവും ചെലവേറിയ ചിത്രമായ ഒടിയന്റെ ബജറ്റ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് വന്ന മോഹന്‍ലാലിന്‍റെ ചിത്രം തരംഗമായിരിക്കുകയാണ്.

വാക്കുപറഞ്ഞതുപോലെ തന്നെ യൗവനയുക്തനായ മോഹൻലാലിനെയാണ് വീണ്ടു കാണാൻ സാധിക്കുന്നത്. അതെ ഒടിയൻ എത്തുകയാണ്. ഒടിയന്റെയും തേങ്കുറിശിയുടെയും കഥ പറയാൻ. കാലത്തെ അതിജീവിച്ച് മായാജാലം പ്രവർത്തിക്കാൻ.

മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായെത്തും. പ്രകാശ് രാജ് ആണ് വില്ലൻ. ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ്, സന അൽത്താഫ് എന്നിവരാണ് മറ്റുതാരങ്ങൾ. ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.