ആരാധകരേ ഞെട്ടിച്ച ഒടിയന്‍റെ വിശ്വരൂപം..!!

ആരാധകരേ ഞെട്ടിച്ച ഒടിയന്‍റെ വിശ്വരൂപം..!!

March 24, 2018 0 By admin

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒ‍ടിയൻ. ചിത്രത്തിനെ കുറിച്ചുള്ള ഒരോ വാർത്തകൾ പ്രത്യക്ഷപ്പെടുമ്പോഴും ആരാധകരുടെ ഇടയിൽ ആകാക്ഷ വർധിക്കുകയാണ്. ഒടിയൻ മാണിക്യൻ ആരാണ് എന്താണ് ഇങ്ങനെയുള്ള നൂറ് കണക്കിന് ചോദ്യങ്ങളാണ് പ്രേക്ഷകരുടെ മനസിൽ ഉയരുന്നുണ്ട്. ഒടിയന്‍ മാണിക്യന്റെ വിശ്വരൂപം പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഇരുട്ടിന്റെ മറവിൽ കരിമ്പടവുമായി തുറിച്ചുനോക്കുന്ന ഒടിയന്റെ ചിത്രമാണ് ആരാധകര്‍ക്കായി മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. കരിപുരണ്ട മുഖവും തുറിച്ചുനോട്ടവും കണ്ട് ആരാധകര്‍ ഞെട്ടിയെന്ന് തന്നെ പറയാം.

സിനിമയുടെ അവസാന ഷെഡ്യൂൾ പാലക്കാട് പുരോഗമിക്കുകയാണ്. ശ്രീകുമാർ മേനോൻ ആണ് സംവിധാനം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്‌ഷൻ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാറാണ്.

ചിത്രം ഓണത്തിനോ, പൂജക്കോ ആയിരിക്കും തിയറ്ററുകളില്‍ എത്തുക.