ഒടിയന്‍ ഇന്ന് പാലക്കാട് പുനരാരംഭിക്കുന്നു..!!

ഒടിയന്‍ ഇന്ന് പാലക്കാട് പുനരാരംഭിക്കുന്നു..!!

March 4, 2018 0 By admin

ആരാധകര്‍ ഏറ്റവും ആകാംഷയോടെ ‘ഒടിയന്‍’ രണ്ടാം ഷെഡ്യുള്‍ ഇന്ന് ആരംഭിക്കും. സംവിധായകന്‍ ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഒടിയന്റെ അവസാനത്തേതും, ഏറ്റവും ദൈർഘ്യമേറിയതുമായ ഷെഡ്യൂൾ ആണ് ഇത്. ഒടിയൻ മാണിക്ക്യന്റേയും കൂട്ടരുടേയും യൗവ്വന കാലത്തിന്റെ നിറവും, ഭംഗിയും, വികാരങ്ങളും, പ്രേമവും, സംഘട്ടനവും എല്ലാം പകർന്നെടുക്കാനുള്ള ദിനരാത്രങ്ങൾ.

40 ഡിഗ്രിക്കുമേൽ കത്തിയെരിയുന്ന പാലക്കാട്ടെ വേനലിൽ ഇനി രണ്ടു മാസത്തോളം രാപ്പകൽ ഷൂട്ടിംഗ്. അഭിനേതാക്കൾക്ക് പുറമേ ക്യാമറ, ആർട്ട്, എഡിറ്റർസ്, സൗണ്ട്, അസിസ്റ്റന്റ് ഡയറക്ടർമാർ, ടെക്നീഷ്യൻസ്, കോസ്റ്റ്യൂംസ്, പ്രൊഡക്ഷൻ ടീം, ലൈറ്റ്, ക്രെയ്ൻ തുടങ്ങി നൂറോളം പേരടങ്ങുന്ന യൂണിറ്റിന്റെ മനസ്സും ശരീരവും ഒടിയനു വേണ്ടി പ്രവർത്തിക്കും.