‘നീരാളി’ ടീസര്‍ മെയ്‌ 1ന്.. മോഷന്‍ പോസ്റ്റര്‍ ഈ ഞായറാഴ്ച..!!

‘നീരാളി’ ടീസര്‍ മെയ്‌ 1ന്.. മോഷന്‍ പോസ്റ്റര്‍ ഈ ഞായറാഴ്ച..!!

April 21, 2018 0 By admin

അജോയ് വര്‍മ സംവിധാനം ചെയത് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ‘നീരാളി’. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന സിനിമ പ്രേക്ഷകരെയും അപ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ നീരാളിക്കൈകള്‍ പോലെ വരിഞ്ഞുമുറുക്കുന്ന ത്രില്ലറാണ്. മൂണ്‍ഷോട്ട് ഫിലിംസിന്‍റെ ബാനറില്‍ സന്തോഷ്‌ ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലെ ഒരു ആരാധകന്റെ കമന്റ്‌നുള്ള റിപ്ല്യ്‌ ആയിട്ടാണ് സന്തോഷ്‌ ടി കുരുവിള ചിത്രത്തിന്‍റെ ടീസറിന്റെ കാര്യം വെളിപ്പെടുത്തിയത്. ടീസര്‍ മെയ്‌ 1ന് എത്തുമെന്നും, മോഷന്‍ പോസ്റ്റര്‍ ഈ ഞായറാഴ്ച റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 15നാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. വ​ജ്ര​ വ്യാപാരവുമായി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെയാണ് നീരാളിയില്‍ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്നത്. പുലിമുരുകനായിരുന്നു മലയാള സിനിമയില്‍ ഗ്രാഫിക്സിനായി ഏറ്റവും അധികം തുക മുടക്കിയ ചിത്രം. എന്നാല്‍ നീരാളി ഇത് മറികിടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നീരാളി ഹോളിവുഡ്‌ സിനിമകളെ കിടപിടിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലാണ് ഒരുങ്ങുന്നത്. ബോ​ളി​വു​ഡി​ലെ മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ദിലീഷ് പോത്തന്‍ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലനായി എത്തുന്നത്. നദിയ മൊയ്തു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, പാര്‍വതി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്റീഫന്‍ ദേവസി ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ചിത്രത്തിനായി മോഹന്‍ലാല്‍ ശ്രേയ ഗോശാലിനോടൊപ്പം ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.