നീരാളിയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു…!!

നീരാളിയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു…!!

February 5, 2018 0 By admin

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ‘നീരാളി’ എന്ന് പേരിട്ടു. നീരാളിയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നത്. മുംബൈ, പുണെ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ ആണ് സിനിമയുടെ ഷൂട്ടിങ്. ഇപ്പോള്‍ മുംബൈയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. താന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമ ഒരു ത്രില്ലറായിരിക്കുമെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. വാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന സിനിമ പ്രേക്ഷകരെയും അപ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ നീരാളിക്കൈകള്‍ പോലെ വരിഞ്ഞുമുറുക്കുന്ന ത്രില്ലറാണ്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കും.