രത്നങ്ങളുടെ മൂല്യവും ഗുണവും അളക്കുന്ന ജമ്മോളജിസ്റ്റ് സണ്ണി..!!

രത്നങ്ങളുടെ മൂല്യവും ഗുണവും അളക്കുന്ന ജമ്മോളജിസ്റ്റ് സണ്ണി..!!

February 20, 2018 0 By admin

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘നീരാളി’. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന സിനിമ പ്രേക്ഷകരെയും അപ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ നീരാളിക്കൈകള്‍ പോലെ വരിഞ്ഞുമുറുക്കുന്ന ത്രില്ലറാണ്. ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ തന്നെ എത്രയും പെട്ടെന്ന് ഈ സിനിമ ചെയ്യണമെന്ന് മോഹന്‍ലാല്‍ തീരുമാനിക്കുകയും മറ്റ് പ്രൊജക്ടുകള്‍ മാറ്റിവച്ച് നീരാളിക്കായി സമയം കണ്ടെത്തുകയുമായിരുന്നു. മൂണ്‍ഷോട്ട് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ സന്തോഷ്‌ ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. രത്നങ്ങളുടെ മൂല്യവും ഗുണവും അളക്കുന്നവരാണ് ജമ്മോളജിസ്റ്റ്. അത്തരമൊരു ജമ്മോളജിസ്റ്റിനെയാണ് മോഹന്‍ലാല്‍ നീരാളിയില്‍ അവതരിപ്പിക്കുന്നത്. സണ്ണിയെന്നാണ് കഥാപാത്രത്തിന്‍റെ പേര്.

ചിത്രത്തില്‍ നദിയാ മൊയ്തു മോഹന്‍ലാലിന്റെ നായികയായെത്തുന്നു. സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.