‘നീരാളി’ ഒരു അഡ്വെഞ്ചര്‍ മൂവി – അജോയ് വര്‍മ്മ..!!

‘നീരാളി’ ഒരു അഡ്വെഞ്ചര്‍ മൂവി – അജോയ് വര്‍മ്മ..!!

March 13, 2018 0 By admin

രത്നങ്ങളെകുറിച്ച് പഠിക്കുന്ന ജെമോളജിസ്റ്റ് ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സണ്ണി എന്ന കഥാപാത്രം. വലിയ കോര്‍പറേറ്റുകളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ആള്‍. ലോകത്തില്‍ ഇത്തരക്കാര്‍ കുറവാണ്. തൊഴിലില്‍ ഏറെ സമര്‍ത്തനാണ് സണ്ണി. ലോകത്തെവിടെയും സഞ്ചരിക്കുന്ന ആള്‍. എത്ര തിരക്കായാലും കുടുംബ ജീവിതം മറന്നൊരു കളി സണ്ണിക്കില്ലാ. ഭാര്യ മോളികുട്ടിയോടാണ് ഏറ്റവും ഇഷ്ട്ടം.

അഡ്വെഞ്ചര്‍ മൂവി എന്ന് ചിത്രത്തെ വിശേഷിപ്പിക്കാമെന്നാണ് സംവിധായകന്‍ അജോയ് വര്‍മ്മ ചിത്രത്തെക്കുറിച്ച് പറയുന്നത്. ഒരു യാത്രക്കിടയില്‍ സണ്ണിക്കുണ്ടാവുന്ന അപകടവും, തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തില്‍. മുംബൈ ഫിലിം സിറ്റിക്ക് പുറമേ സത്താര, ബംഗ്ലൂര്‍, കേരളം എന്നിവിടങ്ങളിലും ചിത്രത്തിന്‍റെ ഷൂട്ട്‌ നടന്നിട്ടുണ്ട്. കേരളത്തിനപ്പുറത്ത് നിന്നും കേരളത്തിലെക്കൊരു യാത്ര എന്നും ചിത്രത്തെ വിശേഷിപ്പിക്കാം.

തമിഴ് കലര്‍ത്തി സംസാരിക്കുന്ന ഒരു കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വീരപ്പ എന്നാണ് കഥപാത്രത്തിന്റെ പേര്. മോഹന്‍ലാലിന്‍റെ ഭാര്യയായി എത്തുന്നത് നാദിയ മൊയ്തു ആണ്. ദിലീഷ് പോത്തന്‍ ആദ്യമായി മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാര്‍വതി നായര്‍, ബിനീഷ് കോടിയേരി എന്നിവരും ചിത്രത്തിലുണ്ട്.