മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഏറെ ആഗ്രഹിച്ചിത് : നാദിയ മൊയ്തു

മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഏറെ ആഗ്രഹിച്ചിത് : നാദിയ മൊയ്തു

February 8, 2018 0 By admin

മോഹന്‍ലാലും നാദിയമൊയ്തുവും നീണ്ട 34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയിലാണ് മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. 1984 ല്‍ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ഫാസില്‍ ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ക്രോസ്‌മോഫില്‍ കണ്ണടവച്ച് ശ്രീകുമാറിനെ കളിപ്പിക്കുന്ന ഗേളിയെ മലയാളികള്‍ക്ക് അത്രപെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. നാദിയ മോയ്തുവിന്റെ ആദ്യചിത്രം കൂടിയായിരുന്നു നോക്കെത്താദൂരത്ത് കണ്ണും നട്ട്. തുടര്‍ന്ന് മോഹന്‍ലാലും നാദിയയും പഞ്ചാഗ്നിയില്‍ ഒരുമിച്ച് അഭിനയിച്ചെങ്കിലും ലാലിന്റെ നായികയായി വേഷമിട്ടത് ഗീതയായിരുന്നു. അതിനുശേഷം നീരാളിയിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികള്‍ വീണ്ടുമെത്തുന്നത്.

1984 ല്‍ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ഫാസില്‍ ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ക്രോസ്‌മോഫില്‍ കണ്ണടവച്ച് ശ്രീകുമാറിനെ കളിപ്പിക്കുന്ന ഗേളിയെ മലയാളികള്‍ക്ക് അത്രപെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. നാദിയ മോയ്തുവിന്റെ ആദ്യചിത്രം കൂടിയായിരുന്നു നോക്കെത്താദൂരത്ത് കണ്ണും നട്ട്. തുടര്‍ന്ന് മോഹന്‍ലാലും നാദിയയും പഞ്ചാഗ്നിയില്‍ ഒരുമിച്ച് അഭിനയിച്ചെങ്കിലും ലാലിന്റെ നായികയായി വേഷമിട്ടത് ഗീതയായിരുന്നു. അതിനുശേഷം നീരാളിയിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികള്‍ വീണ്ടുമെത്തുന്നത്.

നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്.