യു.കെ ബോക്സ്‌ഓഫീസില്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നാലാം സ്ഥാനത്ത് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍..!!

യു.കെ ബോക്സ്‌ഓഫീസില്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നാലാം സ്ഥാനത്ത് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍..!!

February 5, 2018 0 By admin

യു.കെ ബോക്സ്‌ഓഫീസില്‍ 2017ലെ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നാലാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ ചിത്രം ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ആണ്. £175K പൌണ്ട് ആണ് ചിത്രത്തിന്‍റെ കളക്ഷന്‍. യു.എസ്, ദുബായ് തുടങ്ങിയ ഓവര്‍സീസ്‌ ബോക്സ്‌ഓഫീസുകളിലും ഈ ചിത്രം മുന്‍പന്തിയിലാണ്. കേരളത്തില്‍ ഏകദേശം പതിനേഴായിരത്തോളം ഷോകളും 30 കോടിയിലധികം കളക്ഷനും ചിത്രം നേടി. കേരളത്തില്‍ ഈ വര്ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലും ആദ്യ സ്ഥാനങ്ങളില്‍ ഈ ചിത്രം ഉണ്ട്. വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബ്‌ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ബാഹുബലി 2, മെര്‍സല്‍, ഭൈരവ എന്നിവയാണ് ഈ ചിത്രത്തിന് മുകളില്‍ ഉള്ളത്.