മലയാളത്തിലെ ആദ്യ വൺ മില്യൺ ട്വിറ്റെർ ടാഗ് റെക്കോർഡ് സൃഷ്ടിച്ച മോഹൻലാൽ ഫാൻസ്‌..!

മലയാളത്തിലെ ആദ്യ വൺ മില്യൺ ട്വിറ്റെർ ടാഗ് റെക്കോർഡ് സൃഷ്ടിച്ച മോഹൻലാൽ ഫാൻസ്‌..!

August 5, 2019 0 By admin

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ട്വിറ്റെർ ടാഗ് വൺ മില്യൺ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി കഴിഞ്ഞു. ഇട്ടിമാണി റിലീസിന് ഇനി ഒരു മാസം എന്ന പേരിൽ മോഹൻലാൽ ആരാധകർ ഇറക്കിയ ടാഗ് ആണ് 24 മണിക്കൂറിൽ 1.2 മില്യൺ ട്വീറ്റുകൾ നേടിയത്. ഒരു മൂവി റിലീസ് കൌണ്ട് ഡൌൺ ടാഗ് ആദ്യമായാണ് ഇന്ത്യയിൽ തന്നെ വൺ മില്യൺ ട്വീറ്സ് നേടുന്നത് എന്ന ചരിത്രവും ഇനി മോഹൻലാൽ ആരാധകർക്ക് സ്വന്തം. ഇതിനു മുൻപ് മലയാളത്തിലെ ഏറ്റവും റീച് കിട്ടിയ ട്വിറ്റെർ ടാഗ് ഈ കഴിഞ്ഞ ജൂലൈ മാസത്തിൽ ദുൽകർ സൽമാൻ ഫാൻസ്‌ നടത്തിയ ബര്ത്ഡേ ടാഗ് ആയിരുന്നു.

544k ആയിരുന്നു ആ ടാഗിന് ലഭിച്ച ട്വീറ്റുകളുടെ എണ്ണം. ഏതായാലും ഏകദേശം ഡബിൾ മാർജിനിൽ തന്നെ ആ ട്വിറ്റെർ ടാഗ് റെക്കോർഡ് മോഹൻലാൽ ഫാൻസ്‌ നേടിയെടുത്തു കഴിഞ്ഞു. മലയാളത്തിലെ ടാഗ് റെക്കോർഡുകളിൽ ടോപ് ഫൈവിൽ മൂന്നെണ്ണവും മോഹൻലാൽ ഫാൻസിന്റെ കയ്യിലാണ്. ലൂസിഫർ റിലീസിന് മുൻപ് അവർ നടത്തിയ ടാഗും മോഹൻലാലിൻറെ ജന്മദിനത്തിന് അവർ നടത്തിയ ടാഗുമാണ് ടോപ് ഫൈവിൽ ഉള്ള മറ്റു റ്റാഗുകൾ. മോഹൻലാൽ ചിത്രമായ ഇട്ടിമാണി മേഡ് ഇൻ ചൈന അടുത്ത മാസം ആണ് റിലീസ് ചെയ്യുന്നത്. നവാഗതരായ ജിബി- ജോജു ടീം ഒരുക്കിയ ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്.