മോഹൻലാൽ ടീസറിൽ എത്ര ലാലേട്ടൻ റെഫെറെൻസുകൾ ഉണ്ടെന്ന് അറിയാമോ!

മോഹൻലാൽ ടീസറിൽ എത്ര ലാലേട്ടൻ റെഫെറെൻസുകൾ ഉണ്ടെന്ന് അറിയാമോ!

February 24, 2018 0 By admin

കാലത്തെ ജയിച്ച ഒരു മഹാനടനുള്ള കാലത്തിന്റെ ആദരവാണ് മഞ്ജു വാരിയർ നായികയാവുന്ന മോഹൻലാൽ എന്ന സിനിമ. ഇന്ന് റിലീസ് ആയ ചിത്രത്തിന്റെ ടീസർ ഏതൊരു മോഹൻലാൽ ആരാധകനെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതും, മുഴുവനായും മോഹൻലാൽ എന്ന ഇതിഹാസത്തിന്റെ മാറ്റൊലികളാൽ സമ്പന്നവും വ്യതസത്യവുമായ ഒരു ഒന്നൊന്നര ഐറ്റം.

രണ്ട് മിനിറ്റിൽ കൂടുതൽ ദൈർഖ്യമുള്ള ടീസറിൽ, ആദ്യം മുതൽ അവസാനം വരെ നിറഞ്ഞു നിൽക്കുന്ന , നമ്മുടെയെല്ലാം സംസ്കാരത്തിന്റെ തന്നെ ഭാഗമായി മാറിയിട്ടുള്ള ആ ലാലേട്ടൻ enactഉകളിലേക്കും റെഫെറെൻസുകളിലേക്കും ഒന്ന് എത്തിനോക്കുകയാണ് പ്രാന്തൻ ഇവിടെ

1. ടീസർ തുടങ്ങുന്നത് തന്നെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ, മോഹൻലാൽ എന്ന പ്രതിഭാസം ആദ്യമായി കേരളത്തിന്റെ വെള്ളിത്തിരയിൽ അവതരിച്ച, ഈ രംഗത്തോടെ ആണ്!

2. കോച്ച് കുട്ടി കലണ്ടറിൽ കുറിക്കുന്ന 2255 എന്ന നമ്പർ

3. കുട്ടി വേട്ടിയോട്ടിക്കുന്ന ലാലേട്ടന്റെ പടം

4. മീനാക്ഷിയുടെ പുറകിലെ മതിലിൽ കാണുന്ന കിലുക്കത്തിന്റെ പോസ്റ്ററുകൾ

5. മീനാക്ഷിയെ, മോഹൻലാലിനെ പോലെ തോൾ ചേരിച്ച് കാണിച്ചുകൊണ്ട്, അവളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന പയ്യൻ

6. അതെ രംഗത്തിൽ, മീനാക്ഷി, പുസ്തകത്തിന്റെ താളുകൾക്കിടയിൽ വെച്ചിരിക്കുന്ന ലാലേട്ടന്റെ ഫോട്ടോ നോക്കുന്ന കട്ട്

7. മോഹൻലാലിൻറെ മുഖചിത്രമുള്ള നാനയുടെ കവർ പേജുകൊണ്ട് പുസ്തകം പൊതിയുന്ന മീനാക്ഷി

8. റെയ്ബാൻ ഗ്ലാസ് വെച്ചുകൊണ്ട്, നാണവും ആരാധനയും കലർന്ന മുഖവുമായി, സ്ഫടികത്തിലെ ആട് തോമയുടെ പോസ്റ്ററിന് മുമ്പിൽ നിന്നും തെന്നിമാറുന്ന പെൺകുട്ടി(കൃതിക)

9. ദശരഥത്തിലെ ക്ലൈമാക്സ് രംഗം കണ്ട് കരയുന്ന മഞ്ജു വാരിയർ

10. സിനിമ തീയേറ്ററിന് പുറത്തെ ആഘോഷങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട്, മോഹൻലാലിൻറെ വലിയ കട്ട് ഔട്ട് നോക്കി ഫ്ലയിങ് കിസ് കൊടുക്കുന്ന മഞ്ജു വാരിയർ

11. സ്ഫടികത്തിലെ ആട് തോമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മുണ്ട് ഉരിയുന്ന ഇന്ദ്രജിത്ത്

12. വെള്ളാനകളുടെ നാടിലെ സിപി നായരേ അനുസ്മരിപ്പിക്കുന്ന വിധമുള്ള വേഷവിധാനത്തിലും, നാമധേയത്തിലും, ഭാവത്തിലും നിൽക്കുന്ന ഹരീഷ് കണാരൻ

13. ലാലേട്ടനെ പോലെ തോൾ ചെരിച്ചു നിൽക്കുന്ന കോട്ടയം നസിർ

14. സംവിധായകനറെ പേര് എഴുതി കാണിക്കുമ്പോളും കേൾക്കുന്ന രാവണപ്രഭുവിലെ മാസ്സ് ഡയലോഗ്

15. രാവണപ്രഭുവിലെ മോഹൻലാലിന്റെ കട്ട് ഔട്ടിന് മുകളിലായി നിൽക്കുന്ന ബിജു കുട്ടൻ

16. ഇതിനെല്ലാം പുറമെ, ടീസറിൽ കേൾക്കുന്ന ലാലേട്ടാ എന്ന് തുടങ്ങിയ ഗാനത്തിന്റെ വരികളിലും നിറഞ്ഞു നിൽക്കുന്ന, മോഹൻലാൽ എന്ന, മലയാളികൾ നെഞ്ചിലേറ്റിയ ആ വികാരം

ഒരു ടീസറിൽ ഇത്രെയും ഒക്കെ നമ്മൾ കണ്ടെങ്കിൽ, രണ്ടു മണിക്കൂറുള്ള ഈ സിനിമയുടെ കാര്യം എന്തായിരിക്കും!!!