രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട അബ്ദുള്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മോഹൻലാല്‍..!!

രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട അബ്ദുള്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മോഹൻലാല്‍..!!

August 17, 2019 0 By admin

അബ്ദുൽ റസാഖിന്റെ ഭവനത്തിലെത്തി അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും പതിനൊന്നാം ക്‌ളാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു. പ്രളയജലത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപെടുത്തി നമ്മളെ വിട്ടുപിരിഞ്ഞ പ്രവാസി മലപ്പുറം കാരത്തൂർ സ്വദേശിയായ അബ്ദുൽ റസാഖിന്റെ കുടുംബത്തിന് വിശ്വശാന്തിയുടെ സഹായഹസ്തം. വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു സംഘാടകരും മോഹൻലാലിന്റെ നിർദേശപ്രകാരം അബ്ദുൽ റസാഖിന്റെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു.