പൂരനഗരിയിൽ താരസംഗമം..!! ചിത്രങ്ങൾ  കാണാം..!!

പൂരനഗരിയിൽ താരസംഗമം..!! ചിത്രങ്ങൾ കാണാം..!!

July 21, 2019 0 By admin

പൂരനഗരിയിലെ ജന്മഭൂമി പുരസ്‌കാരവേദിയില്‍ രണ്ട് മഹാപ്രതിഭകള്‍ക്ക് ആദരം. മലയാള ഭാഷയുടെ മഹാകവി അക്കിത്തത്തിനെയും സിനിമയിലെ മഹാപ്രതിഭ കെ.എസ്.സേതുമാധവനെയും ആദരിക്കാന്‍ രണ്ട് മഹാനടന്മാര്‍ ഒന്നിച്ചു. ജന്മഭൂമി ലജന്റ്‌സ് ഓഫ് കേരള പുരസ്‌കാരവേദിയില്‍ സിനിമയിലെ താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ പുരനഗരിക്കത് ആഹ്ലാദപ്പെരുമഴയായി. മഹാകവി അക്കിത്തത്തിന് ലജന്റ്‌സ് ഓഫ് കേരള പുരസ്‌കാരം മമ്മൂട്ടിയും സേതുമാധവന് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിച്ചപ്പോള്‍ അത് അപൂര്‍വ്വതയുടെ വേദിയായി. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ എന്നിവരും സന്നിഹിതരായി.