മലയാള സിനിമ ഉയരങ്ങളിലേക്ക്..!! ഒരേ ഒരു രാജാവ് മോഹൻലാൽ..!!

മലയാള സിനിമ ഉയരങ്ങളിലേക്ക്..!! ഒരേ ഒരു രാജാവ് മോഹൻലാൽ..!!

September 24, 2019 0 By admin

ഒടിയൻ, ലൂസിഫർ, ഇട്ടിമാണി എന്നീ ചിത്രങ്ങളുടെ വിജയാഘോഷം ഞായറാഴ്ച കൊച്ചിയിലെ ഗോകുലം പാർക്ക് ഹോട്ടലില്‍ പ്രൗഢഗംഭീരമായി നടന്നു. പരിപാടിക്കിടയിൽ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാറിന്റെ സ്നീക്ക് പീക്ക് വീഡിയോ ലോഞ്ചും ആഘോഷപൂർവം നടന്നു. മോഹൻലാൽ നായകനാകുന്ന ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മേഡ് ഇന്‍ ചൈന, മരക്കാർ-അറബിക്കടലിന്റെ സിംഹം, ബറോസ്, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ പ്രതിനിധികൾ ഒരു വേദിയിൽ സംഗമിച്ചത് ചടങ്ങിന് ആവേശം പകർന്നു.

മോഹൻലാൽ നായകനാകുന്ന ബറോസ് എന്ന ചിത്രത്തിലെ സംഗീത സംവിധായകനെയും ഇതേ വേദിയിൽ പരിചയപ്പെടുത്തി. പതിമൂന്നു വയസുകാരന്‍ പിയാനോ വാദകന്‍ ലിഡിയന്‍ നാദസ്വരമാണ് മോഹന്‍ലാല്‍ ചിത്രത്തിനു സംഗീതം ഒരുക്കുക എന്നത് വളരെ ശ്രദ്ധേയകരമായ സംഭവമാണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ലോഞ്ചും വേദിയിൽ നടന്നു. മോഹൻലാലിൻറെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, എമ്പുരാൻ, ബറോസ്. ഇന്ത്യൻ സിനിമ വ്യവസായത്തെ തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ള ചിത്രങ്ങളാണിവ.