എം ജി ആർ ആയുള്ള ഏറ്റവും മികച്ച പ്രകടനം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്റെ തന്നെ; നിരൂപകന്റെ വാക്കുകളോട് യോജിച്ചു ഇന്ദ്രജിത്തും ഗൗതം മേനോനും.

എം ജി ആർ ആയുള്ള ഏറ്റവും മികച്ച പ്രകടനം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്റെ തന്നെ; നിരൂപകന്റെ വാക്കുകളോട് യോജിച്ചു ഇന്ദ്രജിത്തും ഗൗതം മേനോനും.

December 16, 2019 0 By SACHIN

ഇന്ദ്രജിത് സുകുമാരൻ, രമ്യ കൃഷ്ണൻ എന്നിവർ അഭിനയിച്ച ക്വീൻ എന്ന വെബ് സീരിസ് ഡിസംബർ പതിനാലിന് ആണ് റിലീസ് ചെയ്തത്. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ജയലളിതയുടെ ജീവിത കഥ പറയുന്ന ഈ വെബ് സീരിസിൽ ജയലളിത ആയി രമ്യ കൃഷ്ണനും എം ജി ആർ ആയി ഇന്ദ്രജിത് സുകുമാരനും ആണ് അഭിനയിച്ചത്. ഇതിനു മുൻപ് എം ജി ആർ ആയി ഒരു നടൻ അഭിനയിച്ചത് 23 വർഷം മുൻപ് മണി രത്‌നം ഒരുക്കിയ ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നടന്റെ ഏറ്റവും ഗംഭീര പ്രകടനം ആയാണ് അതിലെ മോഹൻലാലിന്റെ പ്രകടനത്തെ വിലയിരുത്തപ്പെടുന്നത്.

https://platform.twitter.com/widgets.js
ഇപ്പോഴിതാ പ്രശസ്ത സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റും ആയ ശ്രീധർ പിള്ളൈ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് താൻ കണ്ടിട്ടുള്ള എം ജി ആർ ആയുള്ള ഏറ്റവും മികച്ച പ്രകടനം ഇന്ത്യൻ സിനിമയിലെ ഏറ്റവും നല്ല നടൻ ആയ മോഹൻലാലിൽ നിന്നാണെന്നും അത് ഇരുവരിലേത് ആണെന്നുമാണ്. അതിനു മറുപടി ആയി ക്വീനിൽ എം ജി ആർ ആയി അഭിനയിച്ച ഇന്ദ്രജിത് പറയുന്നത് അത് വളരെ സത്യമായ കാര്യം ആണെന്നും അതിനെ കുറിച്ച് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ട കാര്യം തന്നെ ഇല്ലെന്നുമാണ്.

https://platform.twitter.com/widgets.js
സംവിധായകൻ ഗൗതം മേനോനും ആ ട്വീറ്റിൽ മറുപടിയുമായി എത്തി. രണ്ടാമൻ ആകുന്നതും ചിലപ്പോൾ വലിയ നേട്ടം ആണെന്നും കാരണം, മോഹൻലാൽ, മണി രത്‌നം എന്നീ മാസ്റ്റേഴ്സിന്റെ കീഴിൽ ആണ് താനും ഇന്ദ്രജിത്തും എന്നുള്ളത് തങ്ങൾക്കു അഭിമാനം ആണെന്നും ഗൗതം മേനോൻ സൂചിപ്പിക്കുന്നു. ഇന്ദ്രജിത്തിന്റെ മറുപടി അദ്ദേഹത്തിന്റെ ക്ലാസും അതുപോലെ മനസ്സുമാണ് കാണിച്ചു തരുന്നത് എന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു. ക്വീൻ ടീസർ റിലീസ് ചെയ്തപ്പോൾ താനത് ആദ്യം അയച്ചു കൊടുത്തത് ലാലേട്ടന് ആണെന്നും ലാലേട്ടൻ അത് കണ്ടിട്ട് തന്നെ അനുമോദിച്ചു എന്നും ഇന്ദ്രജിത് പറഞ്ഞിരുന്നു.

https://platform.twitter.com/widgets.js