
സ്വാഭാവികമായി അഭിനയിക്കുന്നതിൽ മോഹൻലാൽ ആണ് ഇന്ത്യൻ സിനിമയിലെ ഒന്നാമൻ: രജനികാന്ത്..!
July 22, 2019ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച നടൻ ആയാണ് മോഹൻലാൽ വിലയിരുത്തപ്പെടുന്നത്. ആ വാക്കുകൾ ഒരിക്കൽ കൂടി ശെരി വെച്ച് കൊണ്ടാണ് ഇന്നലെ സൂപ്പർ താരം രജനികാന്ത് മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്. സ്വാഭാവികമായി അഭിനയിക്കുന്നതിൽ മോഹൻലാൽ ആണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ചവൻ എന്നാണ് രജനികാന്ത് പറയുന്നത്. കാപ്പാൻ എന്ന സിനിമയിലെ മോഹൻലാലിന്റെ സാന്നിധ്യം ഈ സിനിമയ്ക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണെന്നും സൂപ്പർ സ്റ്റാർ പറഞ്ഞു. കാപ്പാൻ ഓഡിയോ ലോഞ്ചിൽ മുഖ്യാതിഥി ആയി പങ്കെടുക്കവെ ആണ് രജനീകാന്ത് മോഹൻലാലിനെ കുറിച്ച് ഇപ്രകാരം പറഞ്ഞത്.
പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ വി ആനന്ദ് ഒരുക്കിയ കാപ്പാനിൽ മോഹൻലാലും സൂര്യയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ പ്രധാന മന്ത്രിയുടെ വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയി സൂര്യ എത്തുമ്പോൾ മോഹൻലാലിന്റെ മകൻ ആയാണ് ആര്യ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സായ്യേഷ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സമുദ്രക്കനി, ബൊമൻ ഇറാനി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന കാപ്പാൻ ഓഡിയോ ലോഞ്ചിൽ മാസ്റ്റർ ഡയറക്ടർ ശങ്കർ, വൈരമുത്തു, പ്രശസ്ത നടൻ കാർത്തി എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം പങ്കെടുത്തു.