എബ്രഹാം ഖുറേഷിയും റോക്കി ഭായിയും ഒരുമിച്ചു; വൈറലായി മോഹൻലാൽ- യാഷ് ടീമിന്റെ ചിത്രങ്ങൾ.

എബ്രഹാം ഖുറേഷിയും റോക്കി ഭായിയും ഒരുമിച്ചു; വൈറലായി മോഹൻലാൽ- യാഷ് ടീമിന്റെ ചിത്രങ്ങൾ.

February 13, 2020 0 By SACHIN

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നതു മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും കന്നഡ സിനിമയുടെ റോക്കിങ് സ്റ്റാർ യാഷും ഒരുമിച്ചുള്ള ചിത്രങ്ങളാണ്. എബ്രഹാം ഖുറേഷിയും റോക്കി ഭായിയും ഒരുമിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലൂസിഫർ, കെ ജിഫ് എന്നിവയിൽ ഇവർ രണ്ടു പേരും യഥാക്രമം അവതരിപ്പിച്ച കഥാപാത്രങ്ങളാണ് മേല്പറഞ്ഞതു. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ വെച്ച് നടന്ന ഒരു പൊതു പരിപാടിയിൽ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയതും ഒരുമിച്ചു സമയം ചിലവിട്ടതും. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങൾ യാഷ് ആരാധകരും മോഹൻലാൽ ആരാധകരും ആഘോഷമാക്കുകയുമാണ്. മോഹൻലാലിന്റെ വലിയൊരു ആരാധകനാണ് താൻ എന്ന് യാഷ് മുൻപ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ഇന്ന് മുതൽ ആ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഡൽഹിയിൽ ആരംഭിക്കുകയാണ്. ജീത്തു ജോസഫ് തന്നെ രചിച്ചിരിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ് നായികാ വേഷം ചെയ്യുന്നത്. കേരളം, ഡൽഹി എന്നിവ കൂടാതെ വിദേശ ലൊക്കേഷനുകളായ ലണ്ടൻ, കെയ്റോ, കൊളംബോ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യാൻ പോകുന്ന ഈ ചിത്രം ഈ വർഷം ഒക്ടോബർ മാസത്തിൽ പൂജ റിലീസ് ആയി ആശീർവാദ് സിനിമാസ് റിലീസ് ചെയ്യും.

യാഷ് ആണെങ്കിൽ ഇപ്പോൾ കെ ജി എഫ് 2 എന്ന ചിത്രത്തിന്റെ ജോലികളിൽ ആണ്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ഈ ചിത്രം ഈ വർഷം ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു രണ്ടാം ഭാഗമാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ബോളിവുഡ് താരം രവീണ ഠണ്ടനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ വർഷം ജൂലൈ മാസത്തിൽ ആയിരിക്കും കെ ജി എഫ് 2 എത്തുക എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഈ വർഷം ഏപ്രിലിൽ ആയിരുന്നു നേരത്തെ ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.