മോഹൻലാലും അന്യഭാഷാ സിനിമകളും..!!

മോഹൻലാലും അന്യഭാഷാ സിനിമകളും..!!

March 26, 2018 0 By admin

ഏതെങ്കിലും ഒരു ഭാഷയിൽ ഏതു രീതിയിൽ ആയാലും ആരുടെ സിനിമ ആയാലും ഒരു അവസരം കിട്ടിയാൽ ചാടി വീണു സിനിമ ചെയ്യാൻ ഒരുപാട് താരങ്ങൾ കാത്തിരുന്ന നമ്മുടെ മലയാള സിനിമാ താരങ്ങളുടെ ഇടയിൽ തമിഴിലെ ഒന്നാം നമ്പർ ഡയറക്റ്റർ ആയ സാക്ഷാൽ മണിരത്നം പോലും 89 ഇൽ ഒരു തമിഴ് സിനിമക്ക് വേണ്ടി ക്ഷണിച്ചപ്പോൾ താൻ മലയാളത്തിൽ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ കഥയും കഥാപാത്രവും ഉള്ള സ്ഥിരം ഫോർമുല സിനിമകളിൽ പെടാത്ത തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് തോന്നുന്ന തരം നല്ല സംഭവങ്ങൾ ഉണ്ടെങ്കിൽ മാത്രം അന്യ ഭാഷകളിൽ സിനിമ ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയ ഒരു മോഹൻലാലിനെ കുറിച്ച് ഇരുവർ ടൈമിൽ മണിരത്നം പറഞ്ഞിരുന്നു .

ആ ഒഴിഞ്ഞു മാറൽ തന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മാസ്റ്റർപീസ് സിനിമ ചെയുമ്പോൾ അതിലെ നായക വേഷം ചെയ്യാൻ മോഹൻലാലിനെ സമീപിക്കാൻ മണിരത്നം തയ്യാറായതിനു കാരണമായതും . അതുകൊണ്ട് തന്നെ കൊമേഴ്‌സ്യൽ തട്ടുപൊളിപ്പൻ സിനിമകളുടെ ഭാഗമാകാതെ നല്ല സിനിമകൾ നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു എന്നത് തന്നെ ആണ് മോഹൻലാൽ മറ്റു നടന്മാരിൽ നിന്നും അന്യഭാഷ സിനിമ സെലെക്ഷനിൽ വ്യത്യസ്തനായി നിലകൊള്ളുന്നതും ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ഇങ്ങനെ മറ്റൊരു നടൻ ഉണ്ടാകില്ല . ഇതുപോലെ ഒരു അന്യ ഭാഷ തുടക്കം..

റഹ്മാനും മമ്മൂട്ടിയും ജയറാമും കിട്ടിയ എല്ലാ ചെറുതും വലുതുമായ തനി കൊമേർഷ്യൽ അന്യ ഭാഷ സിനിമകളും കൈ കൊടുക്കാൻ തയ്യാർ ആയപോളും 25-30 സിനിമകളിൽ അവരൊക്കെ നായകനായും സഹനടനായും തുല്യ പ്രാദാന്യമുള്ള സിനിമകളും യഥേഷ്ടം ചെയ്തിട്ടും മികച്ച പ്രകടനങ്ങൾക്കോ മികച്ച സിനിമയോ ചെയ്യാൻ അവർക്ക് ആര്ക്കും കഴിഞ്ഞില്ല എന്നതും – വളരെ വിരലിൽ എണ്ണാൻ കഴിയുന്ന ഹിറ്റ് സിനിമകളെ ഉണ്ടാക്കാൻ കഴിഞ്ഞുള്ളു എന്നതും ശ്രദ്ദേയമാണ് . അന്നും – ഇന്നും മോഹൻലാൽ വളരെ കുറച്ചു സെലെക്റ്റ് ചെയ്താ സിനിമകൾ മാത്രം ചെയ്തു കൊണ്ട് അവരിൽ നിന്നും തീർത്തും വേറിട്ട് നിൽക്കുന്നു …തമിഴിലെ ഒന്നാം നമ്പർ നിർമാണ കമ്പനിയായ ബാലാജിയുടെ മരുമകന് അങ്ങനെ വെറും കൊമേഴ്‌സ്യൽ സിനിമകൾ ചെയ്യാൻ താല്പര്യമില്ല എന്ന് തുറന്നു പറഞ്ഞിരുന്നു എന്ന് അളിയൻ സുരേഷ് ബാലാജിയും പലതവണ പറഞ്ഞിരിക്കുന്നു . വെറും തനി തമിഴ് മസാല ബ്ലോക്ക് ബുസ്റ്ററുകൾ വേണമെങ്കിൽ അഞ്ചോ പത്തോ ബാലാജിയുടെ മരുമകന് പണ്ടേ ആകാമായിരുന്നു എന്ന് സാരം .

തമിഴ് തെലുഗ് ഹിന്ദി വാണിജ്യ സിനിമകളിലെ അഭിവാജ്യ വിജയ ഘടകങ്ങളായ വമ്പൻ മാസ്സ് മസാല ചെയ്യാനുള്ള എല്ലാ സംഭവങ്ങളും ( ആക്ഷൻ – സ്റ്റൈൽ – റൊമാൻസ് – സോങ്‌സ് – ഡാൻസ് ) കയ്യിൽ ഉണ്ടായിട്ടും തന്റെ ഏറ്റവും നല്ല ചെറുപ്പ കാലത്തും അന്യഭാഷയിലെ മികച്ച സംവിധായകരും നിർമാതാക്കളും കൊമേർഷ്യൽ അവസരവുമായി സമീപിച്ചപോലും അവര്ക് പിറകെ പോകാതെ മികച്ച സിനിമകൾ- കഥാപാത്രങ്ങൾ സെലക്ട് ചെയ്തു തന്റെ ആദ്യ അന്യഭാഷാ സിനിമകൾ അവിസ്മരണീയമായ തുടക്കം നൽകിയ താരം മോഹൻലാൽ മാത്രമായിരിക്കും..

ആദ്യ തമിഴ് സിനിമ സാക്ഷാൽ മണിരത്‌നത്തിന്റെ എക്കാലത്തെയും മികച്ച ക്‌ളാസ്സിക് ഇരുവർ – മോഹൻലാലിൻറെ തന്നെ അതുവരെ കാണാത്ത മറ്റൊരു മുഖം നമുക്ക് കാണിച്ചു തന്നു . മോഹൻലാലിന്റേയും മണിരത്നത്തിന്റെയും എക്കാലത്തെയും മികച്ച വർക്കുകളിൽ ഒന്നാം സ്ഥാനം ആണ് പ്രേക്ഷകരും സിനിമ മേഖലയിൽ ഉള്ളവരും ഇന്നും ഇരുവറിനു നൽകുന്നത് .

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പൊളിറ്റിക്കൽ കളികളിൽ ആ വർഷത്തെ സംസ്ഥന അവാർഡും ദേശിയ അവാർഡും നഷ്ടമായി എങ്കിലും ഫിലിം ഫെയർ അവാർഡും വാങ്ങിയാണ് ആനന്ദൻ അവിടെ നിന്നും മടങ്ങിയത് . പിന്നീട് സൗഹൃദത്തിന്റെ പേരിൽ നാസറിനൊപ്പം ചേർന്ന് കുടുംബ കഥ പറഞ്ഞ പോപ്കോൺ ,കമലാഹസ്സനുമായുള്ള ഉന്നൈപ്പോൽ ഒരുവൻ ഒകെ നല്ല സിനിമകളുടെ പട്ടികയിൽ പെടുന്നവയും മോഹൻലാലിൻറെ നല്ല പ്രകടനങ്ങൾ കാണിച്ചു തന്നതുമായ സിനിമകളായിരുന്നു . വിജയ് യോടോപ്പം തോൾ ചേർന്ന് ചെയ്താ പതിവ് തമിഴ് ശൈലിയിലുള്ള ജില്ലയും മോഹൻലാലിൻറെ മികച്ച പെര്ഫോമന്സുകളിൽ ഒന്നായിരുന്നു .

എക്കാലത്തെയും തമിഴിലെയും ഹിന്ദിയിലെയും തെലുഗിലെയും ഏറ്റവും മികച്ച സിനിമകളുടെ പട്ടികയിൽ തന്നെ ആണ് മോഹൻലാലിന്റെ ആദ്യ അന്യ ഭാഷ സിനിമകൾക്കുള്ള സ്ഥാനം. ബോളിവുഡിലേക്കുള്ള കാൽ വെയ്പ് അന്ന് ബോളിവുഡിലെ കിരീടം വെക്കാത്ത രാജാവായി വിലസിയ സാക്ഷാൽ രാംഗോപാൽ വർമയുടെ സിനിമ കമ്പനിയിലൂടെ . 3 നായകന്മാരിൽ ഒരാളായ പോലീസ് ഓഫീസർ ശ്രീനിവാസൻ . കൊമേഴ്സ്യലി വൻ വിജയം നേടിയ സിനിമയിലെ ഒരു പോലീസ് ഓഫീസർ എങ്ങനെ ആയിരിക്കണം എന്ന ഞെട്ടിക്കുന്ന മിതത്വമുള്ള പെർഫോമൻസ് കാഴ്ചവെച്ചു ഏവരുടെയും മുക്തകണ്ഠം പ്രശംസ നേടിയെടുത്തു നമ്മുടെ സ്വന്തം മോഹൻലാൽ .തന്റെ ആദ്യ ഹിന്ദി സിനിമയിലൂടെ 2 ബോളിവുഡ് അവാർഡും സ്വന്തമാക്കി മോഹൻലാൽ .

അതിനുശേഷം rgv യുടെ തന്നെ ആഗ് എന്ന സാക്ഷാൽ ഷോലെയുടെ പുതിയ പതിപ്പിൽ പഴയ സൂപ്പർ താരം സഞ്ജീവ് കുമാർ ചെയ്താ നായകവേഷം ചെയ്യാൻ ക്ഷണിച്ചതും മോഹൻലാലിനെ ആയിരുന്നു . ബച്ചൻ വില്ലനായി വന്ന സിനിമയിൽ ആകെ ഉണ്ടായിരുന്ന പോസിറ്റീവ് ആയി അന്നത്തെ മീഡിയ റിപ്പോർട്ട് ചെയ്തത് മോഹൻലാലിൻറെ പെർഫോമൻസ് മാത്രമായിരുന്നു .

അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് 1996 ഇൽ കാലാപാനിയുടെ ഹിന്ദി പതിപ്പ് വിജയമാക്കിയും മോഹൻലാൽ ബോളിവുഡിൽ തന്റെ സാനിദ്യം അറിയിച്ചിരുന്നു.

2016 ഇൽ ആണ്‌ മോഹൻലാൽ ആദ്യമായി തെലുഗ് സിനിമയിൽ കാലുകുത്തുന്നത് .വർഷങ്ങൾക്ക് മുന്നേ ഗാണ്ടീവം എന്നൊരു പ്രിയദർശൻ സിനിമയിൽ ഒരു പാട്ടു സീനിൽ ഗസ്റ്റ് റോൾ ആയി മാത്രമേ മോഹൻലാൽ അഭിനയിച്ചിരുന്നുള്ളൂ . ആദ്യ വര്ഷം തന്നെ മനമന്ദ എന്ന ഫാമിലി ഹിറ്റ് സിനിമയുടെയും NTR നൊപ്പം ചെയ്ത ജനതഗാരേജ്‌ എന്ന ഇൻഡസ്ട്രിയൽ ഹിറ്റ് സിനിമയുടെയും തന്റെ മികച്ച പ്രകടനം തെലുഗ് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുക ആയിരുന്നു മോഹൻലാൽ . ജനത ഗാരേജ് കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും റിവ്യൂ വീഡിയോയിൽ “മോഹൻലാൽ ചാലു ബഹുന്ധി” എന്ന് എടുത്തു പറയുമ്പോൾ കോരിത്തരിക്കാത്ത മലയാളികളുണ്ടോ . ആദ്യ തെലുഗ് പ്രവേശനം തന്നെ സംസ്ഥാന അവാർഡും ദേശിയ അവാർഡും സ്വന്തമാക്കി അവിടെയും മോഹൻലാൽ തന്റെ വരവ് ഗംഭീരമാക്കി .

മോഹൻലാൽ ഈ അവാർഡുകൾ ഒന്നും വാങ്ങിയത് ആര്ട്ട് സിനിമകൾ ചെയ്തുകൊണ്ടല്ല എന്നത് ആണ് പ്രാദാന്യം അർഹിക്കുന്ന മറ്റൊരു വശവും മറ്റു താരങ്ങളിൽ നിന്നും മോഹൻലാലിനെ വെത്യസ്തൻ ആക്കുന്നതും .
വർഷങ്ങൾക്ക് മുന്നേ തമിഴ് തെലുഗ് മാർകെറ്റിൽ മോഹൻലാലിൻറെ സിനിമകൾ ഡബ്ബ് ചെയ്തു വൻ വിജയങ്ങൾ നേടിയിരുന്നു .ഒരേ സമയം തന്നെ തമിഴ് തെലുഗ് ഹിന്ദി ഡബ്ബ് ചെയ്തു കാലാപാനി നേടിയ വൻ വിജയവും അവിസ്മരണീയമാണ് . സിനിമ കണ്ടിറങ്ങുന്ന ഓരോ അന്യ ഭാഷ പ്രേക്ഷകരും മോഹൻലാലിൻറെ ഉഗ്രൻ പെര്ഫോമന്സിനെ കുറിച് പറയുന്നത് കേൾക്കുമ്പോൾ ഓരോ മോഹൻലാൽ ആരാധകർക്കും അഭിമാനമാണ്… അത് കമ്പനി , ഇരുവർ , ജനതഗാരേജ്‌ , മനമന്ദ , ഉന്നൈപ്പോൽ ഒരുവൻ എല്ലാം ഒന്നിനൊന്നു മികച്ച മോഹൻലാലിൻറെ പുതിയ മുഖം പ്രേക്ഷകർക്ക് കാണിച്ചു തന്നു എന്നത് ശ്രദ്ധേയം ആണ് .

ഇനിയും ഒരുപാട് നല്ല സിനിമകൾ കഥാപാത്രങ്ങൾ അന്യ ഭാഷകളിൽ മോഹൻലാൽ ചെയ്യണം എന്ന് തന്നെ ആണ് ഓരോ ആരാധകരുടെയും ആഗ്രഹം .
അന്യ ഭാഷകളിൽ ചെയ്ത ആദ്യ സിനിമയിലൂടെ തന്നെ ഒരു പോലെ ജനപ്രീതിയും അവാർഡുകളും വാങ്ങിയ ഏക മലയാള താരവും നമ്മുടെ ലാലേട്ടൻ ആണ് …

Credits: (ദാവൂദ് – നടനവിസ്‌മയം ഗ്രൂപ്പ്‌ )