ചൈനീസ് ഭാഷയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാവാൻ ആശിർവാദ് സിനിമാസ് ഒരുക്കുന്ന മോഹൻലാലിൻറെ മരക്കാർ..!

ചൈനീസ് ഭാഷയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാവാൻ ആശിർവാദ് സിനിമാസ് ഒരുക്കുന്ന മോഹൻലാലിൻറെ മരക്കാർ..!

August 30, 2019 0 By admin

മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ; അറബിക്കടലിന്റെ സിംഹം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. മലയാള സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് മരക്കാർ ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ചൈനീസ് ഭാഷയിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യും. ചൈനീസ് ഭാഷയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും മരക്കാർ. ഇതുവരെ അവിടെ സബ് ടൈറ്റിൽ ഉപയോഗിച്ചാണ് സിനിമകൾ റിലീസ് ചെയ്തു കൊണ്ടിരുന്നത്.

എന്നാൽ പൂർണ്ണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്തു അവിടെ റിലീസ് ചെയ്യുന്ന ഇന്ത്യൻ സിനിമകളിൽ ഒന്നായി മരക്കാർ മാറും. മരക്കാർ അവിടെ റിലീസ് ചെയ്യുന്നതിനുള്ള കരാർ ഷാൻസോങ് പ്രൊവിൻസ് ഫിലിം ബ്യുറോ മന്ത്രി ചെങ് ഷോത്തിയൻ ഒപ്പു വെച്ചു. ആശീർവാദ് സിനിമാസും ആയി സഹകരിച്ചു ചൈനയിൽ സിനിമകൾ റിലീസ് ചെയ്യാൻ ഉള്ള കരാർ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ചൈനയിലെ നിർമ്മാതാക്കളും ഒപ്പു വെച്ചു. അവിടെ നടന്ന ചലചിത്രോത്സവത്തിൽ മോഹൻലാലിനെ ആദരിക്കുകയും ചെയ്തു. മരക്കാരിനു പുറമെ മോഹൻലാൽ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമായ ബാരോസ് ഒക്കെ ചൈനയിൽ വമ്പൻ റിലീസ് ആയി എത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ് ന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നൂറു കോടി രൂപയ്ക്ക് മുകളിൽ മുതൽ മുടക്കിൽ ആണ് മരക്കാർ ഒരുക്കുന്നത്.