ബ്രഹ്‌മാണ്ഡചിത്രം മരക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചു..!!

ബ്രഹ്‌മാണ്ഡചിത്രം മരക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചു..!!

October 1, 2019 0 By admin

മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറായി എത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2020 മാർച്ച് 19 നു ചിത്രം തിയറ്ററുകളിൽ എത്തും. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. റോയ് സി ജെ, സന്തോഷ് ടി കുരുവിള എന്നിവർ ചിത്രത്തിൻറെ നിർമ്മാണ സഹായികളാണ്. ബാഹുബലിക്ക് സെറ്റൊരുക്കിയ മലയാളി സാബു സിറിളാണ് ചിത്രത്തിന്റെ കലാ സംവിധാനമൊരുക്കിയിരിക്കുന്നത്.

മോഹൻലാൽ നായകനാകുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. 5 ഭാഷകളിൽ ഇന്ത്യയിൽ റിലീസിന് എത്തുന്ന ചിത്രം. ചൈനയിൽ ഉൾപ്പടെ വമ്പൻ റിലീസിന് ഒരുങ്ങുന്നതായാണ് വാർത്ത. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആശിർവാദത്തോടെ മോഹൻലാൽ എന്ന പ്രോഗ്രാമിൽ ചിത്രത്തിലെ ഏതാനും രംഗങ്ങൾ പ്രദർശിപ്പിക്കുകയും അത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറുകയും ചെയ്തിരുന്നു.