‘മംഗലശ്ശേരി നീലകണ്ഠൻ’ ഓരോ മോഹന്‍ലാല്‍ ആരധകന്റെയും ജീവിത കഥ..!!

‘മംഗലശ്ശേരി നീലകണ്ഠൻ’ ഓരോ മോഹന്‍ലാല്‍ ആരധകന്റെയും ജീവിത കഥ..!!

March 10, 2018 0 By admin

ഇങ്ങനെയൊരു ഷോർട്ട് ഫിലിം ചെയ്യാൻ ധൈര്യം കാണിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരു കയ്യടി. ഏതൊരു മോഹന്‍ലാല്‍ ആരാധകനും തന്‍റെ ജീവിതവുമായി ഈ ഷോര്‍ട്ട് ഫിലിമിനു സാമ്യം തോന്നും. ഒരു പക്ഷെ രോമാഞ്ചവും കണ്ണുനീരും ഒരുമിച്ച് നിങ്ങള്‍ക്ക് ഫീല്‍ ചെയ്തേക്കാം. മംഗലശ്ശേരി നീലകണ്ഠൻ. ലാലേട്ടൻ എന്ന നടന വിസ്മയത്തിനെ ആരാധിക്കുന്നവരുടെ, ഇഷ്ടപ്പെടുന്നവരുടെ ഉള്ളിലേക്ക് ഒരു പൊള്ളുന്ന ചോദ്യമെറിയുകയാണ്. ഒരു നിമിഷം അഗാധമായ ആഴങ്ങളിലേക്ക് വലിച്ചിഴപ്പെട്ട ആ രംഗം
നിങ്ങളിൽ പലരെയും വേദനിപ്പിക്കാം. അത്രമേൽ, ലാലേട്ടൻ നിങ്ങളിൽ നിറഞ്ഞു നിന്നിരുന്നുവെന്ന് നമ്മൾ തൊട്ടറിയും.

സംഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛനായി ആൾഡ്രിൻ തമ്പാനും, ടൈറ്റിൽ കഥാപാത്രമായി ജോഷ് ജോയും അഭിനയിച്ചിരിക്കുന്നു. നൌഫല്‍, സുബിന്‍ എന്നിവരുടേതാണ് കഥ. ഉമാലക്ഷ്മി കല്യാണി, നൌഫല്‍, സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ബിജുലാല്‍ ആയൂരും ബാലഗണേഷും ക്യാമറയും അരുണ്‍ പിജി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.