മരണമാസ്സ് ടൈറ്റിലുമായി ലൂസിഫറിന്‍റെ വരവ് ഗംഭീരം…!! വീഡിയോ കാണാം..!!

മരണമാസ്സ് ടൈറ്റിലുമായി ലൂസിഫറിന്‍റെ വരവ് ഗംഭീരം…!! വീഡിയോ കാണാം..!!

May 8, 2018 0 By admin

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ഫസ്റ്റ് ലുക്ക്‌ ടൈറ്റില്‍ ലോഞ്ച് ചെയ്തു. മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്. ആനന്ദ് രാജേന്ദ്രന്‍ ആണ് ടൈറ്റില്‍ ഫോണ്ട് വര്‍ക്ക്‌ ചെയ്തത്. ദീപക് ദേവ് ആണ് മ്യൂസിക്‌.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മഞ്ചു വാര്യര്‍ ആണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും, ഡിസംബര്‍ ജനുവരി മാസത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.