കേരള കൗമുദി സർവേയിലും ജനങ്ങൾ തിരഞ്ഞെടുത്തത് ലാലേട്ടനെ..!

കേരള കൗമുദി സർവേയിലും ജനങ്ങൾ തിരഞ്ഞെടുത്തത് ലാലേട്ടനെ..!

February 5, 2018 0 By admin

2017 എന്ന വർഷം തീരുമ്പോഴും മലയാള സിനിമയിലെ താര ചക്രവർത്തിയായി മോഹൻലാൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ബോക്സ് ഓഫീസിലും ജന ഹൃദയങ്ങളിലും മോഹൻലാൽ മറ്റെല്ലാവരേക്കാളും ഒരുപാട് ഉയരത്തിൽ നിൽക്കുകയാണ് എന്ന് ഇപ്പോൾ പുറത്തു വന്ന കേരള കൗമുദി സർവ്വേ ഫലവും സൂചിപ്പിക്കുന്നു. ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ നടനായി ജനങ്ങൾ തിരഞ്ഞെടുത്തത് മോഹൻലാലിനെ ആണ്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, വെളിപാടിന്റെ പുസ്തകം, വില്ലൻ എന്നീ മൂന്നു വിജയ ചിത്രങ്ങൾ ആണ് മോഹൻലാൽ ഈ വർഷം സമ്മാനിച്ചത്. അതിൽ തന്നെ അമ്പതു കോടി ക്ലബ്ബിൽ കയറിയ ഒരു ചിത്രവും ഉണ്ട്.

വില്ലൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗംഭീര പ്രേക്ഷക പ്രശംസയും മോഹൻലാൽ നേടി എടുത്തിരുന്നു. മുപ്പതു ശതമാനത്തോളം വോട്ട് നേടിയാണ് മോഹൻലാൽ ഒന്നാമത് എത്തിയത്.