ബാറോസിനെ കുറിച്ചു മോഹൻലാൽ; വീഡിയോ വൈറൽ ആവുന്നു..!

ബാറോസിനെ കുറിച്ചു മോഹൻലാൽ; വീഡിയോ വൈറൽ ആവുന്നു..!

July 29, 2019 0 By admin

മലയാളത്തിന്റെ താര ചക്രവർത്തി ആയ മോഹൻലാൽ സംവിധായകൻ ആകാൻ പോകുന്നു എന്ന വിവരം ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ വർഷം നവംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഈ ചിത്രം ആശീർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ ബാറോസിനെ കുറിച്ചു മോഹൻലാൽ സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മോഹൻലാൽ തന്നെയാണ് ഈ വീഡിയോ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി പുറത്തു വിട്ടത്. നാല്പത്തിയൊന്നു വർഷത്തെ തന്റെ അഭിനയ ജീവിതത്തിന് ശേഷം താൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ പോവുകയാണെന്നും അത് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ഫാന്റസി ചിത്രം ആണെന്നും മോഹൻലാൽ പറയുന്നു.

ഇന്ത്യ, പോർച്ചുഗൽ, ആഫ്രിക്ക, സ്പെയിൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ ഒരു സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ബറോസ് എന്ന തന്റെ ചിത്രം കഥ പറയുക എന്നും മോഹൻലാൽ പറയുന്നു.

അതിനു വേണ്ടി സ്പാനിഷ് സിനിമയിലെ പ്രശസ്തരായ നടീ നടന്മാരായ പാസ് വേഗ, റാഫേൽ ആർമഗോ, സീസർ എന്നിവരെയും മോഹൻലാൽ മലയാളത്തിൽ എത്തിക്കുകയാണ്. ജിജോ നവോദയ രചിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് ടൈറ്റിൽ റോൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ത്രീഡി ചിത്രം ആയാണ് ബാറോസ് ഒരുക്കുന്നത്. ബഹു ഭാഷാ ചിത്രം ആയി ബാറോസ് അടുത്ത വർഷം ആയിരിക്കും പുറത്തു വരിക.