കൂട്ടുകാരന്‍റെ പിറന്നാള്‍ ആഘോഷിച്ച് ലാലേട്ടന്‍..!!

കൂട്ടുകാരന്‍റെ പിറന്നാള്‍ ആഘോഷിച്ച് ലാലേട്ടന്‍..!!

February 21, 2018 0 By admin

മോഹന്‍ലാലിന്റെ പ്രിയ സുഹൃത്ത് സമീര്‍ ഹംസയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍. കായംകുളം കൊച്ചുണ്ണി ഷൂട്ടിംഗ് സെറ്റിലെ ഹോട്ടലില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെയും നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്റെയും ഒപ്പമാണ് സമീറിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം നടന്നത്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും യുവഹൃദയങ്ങള്‍ കീഴടക്കിയ നിവിന്‍ പോളിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇരുവരും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ലാലിന്‍റെ ഇത്തിക്കര പക്കിയുടെ ലുക്ക് വന്‍ ട്രെന്‍ഡ് ആയിരുന്നു എല്ലായിടത്തും. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.