അവരും കാണട്ടെ ലോകത്തിന്‍റെ ഭംഗി..!! ലാലേട്ടന്റെ പുതിയ ബ്ലോഗ്‌ വായിക്കാം…!!!

അവരും കാണട്ടെ ലോകത്തിന്‍റെ ഭംഗി..!! ലാലേട്ടന്റെ പുതിയ ബ്ലോഗ്‌ വായിക്കാം…!!!

March 22, 2018 0 By admin

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണമുണ്ടാക്കിയ ഞെട്ടലും വിഷമവും ഓര്‍ത്ത് കൊണ്ടാണ് ലാലേട്ടന്‍ പുതിയ ബ്ലോഗ് ആരംഭിക്കുന്നത്. വീല്‍ ചെയറിലിരുന്ന് താരാപഥങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ചിന്തകള്‍ പങ്കുവെക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ ആദരവോടെ നോക്കി കാണുകയാണെന്നും ലാല്‍ പറയുന്നു. തന്റെ ഒരു സുഹൃത്തായ വീല്‍ ചെയറില്‍ കഴിയുന്ന ഒരു ഡോക്ടറെ കണ്ട അനുഭവവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ഡോക്ടര്‍ തന്നോട് വീല്‍ ചെറില്‍ കഴിയുന്നവരുടെ ബുദ്ധിമുട്ടുകള്‍ അറിയുമോ എന്ന് ചോദിച്ച കാര്യവും ലാല്‍ തുറന്ന് പറയുന്നു. പ്രണയം എന്ന സിനിമയില്‍ താന്‍ വീല്‍ ചെയറിലിരുന്ന് അഭിനയിച്ചപ്പോള്‍ കണ്ണടച്ചിരുന്ന് അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചാലോചിച്ചിട്ടുണ്ടെന്നും ലാലേട്ടന്‍ പറയുന്നു.