‘കായംകുളം കൊച്ചുണ്ണി’യില്‍ കിടിലന്‍ റോളില്‍ ലാലേട്ടന്‍..!!!

‘കായംകുളം കൊച്ചുണ്ണി’യില്‍ കിടിലന്‍ റോളില്‍ ലാലേട്ടന്‍..!!!

February 5, 2018 0 By admin

തെന്നിന്ത്യന്‍ സിനിമ ഇതിഹാസങ്ങള്‍ രചിക്കുകയാണ്. ബാഹുബലി അതിന് ഒരു തുടക്കമായിരുന്നു. അതിന് പിന്നാലെ തമിഴിലും ഇത്തരത്തിലുള്ള ഇതിഹാസ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. പുലിമുരുകന്റെ വന്‍ വിജയത്തിന് പിന്നാലെ മലയാളത്തിലും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കാന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും ധൈര്യം ലഭിച്ചിരിക്കുകയാണ്. അതിലൊന്നാണ് നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കായംകുളം കൊച്ചുണ്ണി. ഇപ്പോള്‍ കിട്ടുന്ന വിവരം അനുസരിച്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യും. നിവിന്‍ പൊളി തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ ഇക്കാര്യം സ്ഥിതീകരിച്ചു.

‘ഇത്തിക്കര പക്കി’ എന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. 30 മിനിറ്റോളം ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകും എന്നാണ് സൂചന.